ജിപിഎസ് ഉപയോഗിച്ച് കൃത്യതയോടെ ശത്രുവിനെ കണ്ടെത്തി നിര്‍വീര്യമാക്കാന്‍ നാഗാസ്ത്ര-1ന് കഴിയും. 9 കിലോഗ്രാമാണ് ഡ്രോണിന്റെ ഭാരം. 15 കിലോമീറ്റര്‍ റേഞ്ചിലേക്ക് ഡ്രോണ്‍ തൊടുത്തുവിടാനാകും.രാത്രിയും പകലും വ്യക്തമായ കാഴ്ച നല്കുന്ന നിരീക്ഷണ കാമറകളടങ്ങുന്നതാണ് ഡ്രോണ്‍. കടുത്ത താപനിലയിലും ഡ്രോണ്‍ പ്രവര്‍ത്തിക്കുന്നതാണ്. ഉയര്‍ന്ന ആള്ട്ടിറ്റിയൂഡുകളിലും നാഗാസ്ത്ര-1 പ്രവര്‍ത്തനക്ഷമമാകും.
ഇന്ത്യയുടെ ആദ്യ തദ്ദേശീയ ചാവേര്‍ ഡ്രോണായ (loiter munitions) നാഗാസ്ത്ര-1 സൈന്യത്തിന് കൈമാറി. നാഗ്പൂരിലെ സോളാര്‍ ഇന്‍ഡസ്ട്രീസാണ് നാഗാസ്ത്ര-1 വികസിപ്പിച്ചത്. 120 യൂണിറ്റ് ഡ്രോണുകളുടെ ആദ്യ ബാച്ച് മെയ് 20-25 കാലയളവില്‍ കൈമാറിയിരുന്നു. ഇത് മഹാരാഷ്ട്രയിലെ പുല്‍ഗാവിലെ ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബെംഗളൂരുവിലെ Z-Motion Autonomous Systems പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് നാഗാസ്ത്ര-1 നാഗ്പൂരിലെ സോളാര്‍ ഇന്‍ഡസ്ട്രീസ് വികസിപ്പിച്ചത്.