Wednesday, May 14, 2025

കര-വായു-കടൽമേഖലകളിൽ അതീവജാഗ്രതയോടെ ഇന്ത്യ: 25 വിമാനത്താവളങ്ങള്‍ ശനിയാഴ്ച വരെ അടച്ചിടും

ഏതു നിമിഷവും പാക്കിസ്ഥാനിൽ നിന്ന് ഒരു ആക്രമണം ഉണ്ടായേക്കാമെന്നതിനാൽ തിരിച്ചടിയെ പ്രതിരോധിക്കാൻ തയ്യാറെടുത്തിരിക്കുകയാണ് ഇന്ത്യ. കര-വ്യോമ-കടൽമേഖലകളിലുടനീളം ഇന്ത്യ പ്രതിരോധം ശക്തമാക്കി. വ്യോമപ്രതിരോധശൃംഖല പൂർണ്ണമായും സജീവമാക്കുകയും അറബിക്കടലിൽ നിരവധി മുൻനിര യുദ്ധക്കപ്പലുകൾ വിന്യസിക്കുകയും ചെയ്തു. അതിർത്തിയിലെ കാലാൾപട യൂണിറ്റുകളും പൂർണ്ണമായും സജ്ജമാക്കി. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ഇന്ത്യ തയ്യാറെടുത്തിരിക്കുകയാണ്. രാജ്യത്തിന്റെ ആണവായുധശേഖരം കൈകാര്യം ചെയ്യുന്ന ട്രൈ-സർവീസ് സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ് പോലും അതീവജാഗ്രതയിലാണ്.

“ഇന്ത്യ പ്രതികരണത്തിന്റെ കാര്യത്തിൽ ഗണ്യമായ സംയമനം പാലിച്ചു. എന്നിരുന്നാലും, പാക്കിസ്ഥാന്റെ ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങൾക്കു മറുപടി നൽകാൻ ഇന്ത്യൻ സായുധസേന പൂർണ്ണമായും സജ്ജമായിത്തന്നെ ഇരിക്കുകയാണ്” – വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുടെ ബ്രീഫിംഗിൽ ഹെലികോപ്റ്റർ പൈലറ്റും വിംഗ് കമാൻഡറുമായ വ്യോമിക സിംഗ് മുന്നറിയിപ്പ് നൽകി.

സുരക്ഷ കണക്കിലെടുത്ത് രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി. മെയ് ഒൻപതു വരെ ഈ വിമാനത്താവളങ്ങള്‍ അടഞ്ഞുകിടക്കും. ചണ്ഡീഗഡ്, ശ്രീനഗര്‍, അമൃത്സര്‍, ലുധിയാന, ഭൂന്തര്‍, കിഷന്‍ഗഡ്, പട്യാല, ഷിംല, ഗഗ്ഗല്‍, ഭട്ടിന്‍ഡ, ജയ്‌സാല്‍മീര്‍, ജോധ്പൂര്‍, ബിക്കാനീര്‍, ഹല്‍വാര, പത്താന്‍കോട്ട്, ജമ്മു, ലേ, മുന്ദ്ര, ജാംനഗര്‍, രാജ്‌കോട്ട്, പോര്‍ബന്തര്‍, കാണ്ട്‌ല, കേശോദ്, ഭുജ്, തോയിസ് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News