സ്പെയിനിൽ കത്തീഡ്രലുകൾക്കുനേരെ ഭീഷണി ഉയർത്തി ഇസ്ലാമിക ഭീകരസംഘടനയായ ഐ എസ്. രാജ്യത്തെ കത്തീഡ്രലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഒബ്സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് കൺസൈൻസ് (OLRC) സ്‌പെയിൻ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ.
കത്തിയും സ്പാനിഷ് കത്തീഡ്രലിന്റെ ചിത്രവും കൈവശം വച്ചിരിക്കുന്ന ഒരു തീവ്രവാദിയുടെ ചിത്രത്തോടുകൂടിയ ഒരു പോസ്റ്റർ ‘നമുക്ക് കശാപ്പ് ചെയ്യാം’ എന്ന ലേബലോടെ ഓൺലൈനിൽ പ്രചരിക്കുന്നതായി, ഇസ്ലാമിക ഭീകരതയെക്കുറിച്ച് പ്രത്യേകം ശ്രദ്ധിക്കുന്ന മെമ്രി എന്ന ഒരു പ്രസിദ്ധീകരണത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യത്തിനായി ചില സ്പാനിഷ് കത്തീഡ്രലുകളിൽ പ്രാർഥനാപരിപാടികൾ നടക്കുന്നതിനിടയിലാണ് ഈ ഭീഷണികൾ ഉയർന്നുവന്നിട്ടുള്ളത്. രാജ്യത്തെ കത്തീഡ്രലുകളിൽ സുരക്ഷ വർധിപ്പിക്കാൻ ആഭ്യന്തരമന്ത്രി ഫെർണാണ്ടോ ഗ്രാൻഡെ-മർലാസ്കയോട് ആവശ്യപ്പെടുന്നതിനായി OLRC ഒരു നിവേദനം നൽകിയിട്ടുണ്ട്.