Sunday, November 24, 2024

ഇസ്രായേല്‍, ലെബനാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ആക്രമണം രൂക്ഷം; ലെബനാന്‍ യാത്രക്ക് വിലക്കേര്‍പ്പെടുത്തി രാജ്യങ്ങള്‍

ഇസ്രായേല്‍, ലെബനാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ആക്രമണം രൂക്ഷം. അമേരിക്ക ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങള്‍ ലെബനാന്‍ യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തി. യുദ്ധം ഒഴിവാക്കാന്‍ നയതന്ത്ര നീക്കം തുടരുമെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും അറിയിച്ചിട്ടുണ്ട്.

ദക്ഷിണ ലബനാനില്‍ നിന്ന് ഇസ്രായേല്‍ കേന്ദ്രങ്ങള്‍ക്കു നേരെ മുപ്പത് മിസൈലുകള്‍ ഹിസ്ബുള്ള അയച്ചു. ആക്രമണത്തെ തുടര്‍ന്ന് ഇസ്രായേല്‍ പ്രദേശങ്ങളില്‍ തീപിടിത്തം ഉണ്ടായി. തെക്കന്‍ ലബനാനിലെ നബാത്തി പ്രവിശ്യയിലെ ഐതറൗണ്‍ ഗ്രാമത്തിന് നേരെ ഇസ്രായേലിന്റെ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയെന്ന നിലക്കാണ് ഹിസ്ബുള്ളയുടെആക്രമണം.

വടക്കന്‍ വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ഥി ക്യാമ്പില്‍ പലസ്തീനികളെ ആക്രമിക്കാനെത്തിയ ഇസ്രായേല്‍ സൈനിക സംഘത്തിനു നേരെ പോരാളികളുടെ ബോംബ് സ്‌ഫോടനമുണ്ടായി. റോഡരികില്‍ സ്ഥാപിച്ച ബോംബ് പൊട്ടി രഹസ്യാന്വേഷണ വിഭാഗം സ്നൈപ്പര്‍ ടീം കമാന്‍ഡര്‍ അലോണ്‍ സാഗിയു കൊല്ലപ്പെട്ടു. 16 സൈനികര്‍ക്ക് പരിക്കുണ്ട്. ചെങ്കടലിലും ഹൈഫയിലും രണ്ട് ഇസ്രായേല്‍ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം നടത്തി.

 

Latest News