“ജീവിതം നിലച്ച ഒരു വർഷം കടന്നുപോയി, ആകാശം ഇരുണ്ടുപോയി, ജൂത ജനതയ്ക്കും ഇസ്രായേൽ രാഷ്ട്രത്തിനും ഇസ്രായേൽ സമൂഹത്തിനും നാശമുണ്ടാക്കാൻ ശ്രമിച്ച ശത്രുവിന്റെ ഭീമാകാരമായ ക്രൂരതയ്ക്ക് നാമെല്ലാവരും സാക്ഷ്യം വഹിച്ചു” – ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെർസോഗ് പറഞ്ഞു.
ഇസ്രായേൽ അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികം അനുസ്മരിക്കുന്ന ദിനമാണ് ഒക്ടോബർ 7. കഴിഞ്ഞ വര്‍ഷം ഈ ദിനമാണ് ഹമാസ് തീവ്രവാദികള്‍ ഇസ്രായേലിലേക്ക് അപ്രതീക്ഷിത ആക്രമണം നടത്തി 1,200 ഇസ്രായേലികളെ വധിച്ചതും 250 പേരെ ബന്ദികളാക്കിയതും.
ഇതിനെത്തുടര്‍ന്ന് ഇസ്രായേല്‍ ഹമാസുമായി യുദ്ധം ആരംഭിച്ചു. അതിന്റെ ഫലമായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിന്റെ ഭൂരിഭാഗവും തകരുകയും ചെയ്തു. ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് യുദ്ധത്തിന്റെ ഫലമായി ഗാസയിൽ 41,000 പാലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഏകദേശം 100 ഇസ്രയേലി ബന്ദികൾ ഇപ്പോഴും ഹമാസിന്റെ തടവിലാണ്. അവരില്‍ 70 പേരില്‍ താഴെ മാത്രമേ ജീവിച്ചിരിപ്പുള്ളൂ എന്നു ചില കണക്കുകള്‍ പറയുന്നു. ഇറാനിൽ നിന്നും ഹിസ്ബുള്ളയിൽ നിന്നും യെമനിൽ നിന്നും ഇറാക്കില്‍ നിന്നുമുള്ള ആക്രമണങ്ങള്‍ ഇപ്പോഴും ഇസ്രയേല്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.
“ജീവിതം നിലച്ച ഒരു വർഷം കടന്നുപോയി, ആകാശം ഇരുണ്ടുപോയി, ജൂത ജനതയ്ക്കും ഇസ്രായേൽ രാഷ്ട്രത്തിനും ഇസ്രായേൽ സമൂഹത്തിനും നാശമുണ്ടാക്കാൻ ശ്രമിച്ച ശത്രുവിന്റെ ഭീമാകാരമായ ക്രൂരതയ്ക്ക് നാമെല്ലാവരും സാക്ഷ്യം വഹിച്ചു” – ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെർസോഗ് ഞായറാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു.
“നാമെല്ലാവരും ഇപ്പോഴും വേദനയിലാണ്. എങ്കിലും ഞാൻ പ്രതിജ്ഞ ചെയ്യുന്നു, നമ്മള്‍ എല്ലാം പുനർനിർമ്മിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യും” – ഹെർസോഗ് തുടര്‍ന്നു. അതേസമയം, കൂട്ടക്കൊലയുടെ ഒന്നാം വാർഷികം “അനുസ്മരണ ദിനം മാത്രമല്ല, ആഴത്തിലുള്ള ആത്മപരിശോധനയ്ക്ക് ആഹ്വാനം ചെയ്യുന്ന ദിവസം കൂടിയാണ്” എന്ന് ഇസ്രയേല്‍ സൈനിക മേധാവി ഹെർസി ഹലേവി പറഞ്ഞു.
“പരാജയങ്ങൾ തിരിച്ചറിയുകയും അവയിൽനിന്നു പഠിക്കുകയും ചെയ്യുക. ഇപ്പോള്‍ ഉള്ളതും ഇനി വരാനിരിക്കുന്നതുമായ വെല്ലുവിളികളെ തിരിച്ചറിയുകയും വേണം” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.