രാജ്യത്തിന്റെ അക്കാദമിക മേഖലയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ നില നില്‍ക്കുന്ന ബഹിഷ്‌കരണത്തെ മറികടക്കുന്നതിനായി 24.5 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ അനുവദിച്ച് ഇസ്രായേല്‍. ശാസ്ത്ര വിഷയങ്ങളില്‍ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുകയും ഗവേഷകരെ രാജ്യത്തിന്റെ അക്കാദമിക മേഖലയിലേക്ക് ആകര്‍ഷിക്കുകയുമാണ് പുതിയ പദ്ധതിയുടെ ഉദ്ദേശം.
ആകെ അനുവദിച്ച ഫണ്ടില്‍ ഇന്നൊവേഷന്‍ മന്ത്രാലയത്തിന് 13.6 മില്യണ്‍ ഡോളറാണ് ലഭിക്കുക. ഇതില്‍ ഭൂരിഭാഗവും ദ്വിരാഷ്ട്ര ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും ബാക്കി തുക അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുമായി നീക്കി വയ്ക്കും. വിദ്യാഭാസ ഗവേഷണ മന്ത്രാലയത്തിന് 8.9 മില്യണ്‍ ഡോളര്‍ ലഭിക്കും.
അന്താരാഷ്ട്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുകയും വിദേശത്തെ പ്രമുഖ സ്ഥാപനങ്ങളുമായി ഇസ്രായേലിലെ ഗവേഷണ സ്ഥാപനങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുക വഴി ഇസ്രായേലിലെ അക്കാദമിക് സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന ധനസഹായം വര്‍ധിപ്പിക്കുകയും ഇസ്രായേലിലേക്ക് ഗവേഷകരെയും വിദ്യാര്‍ത്ഥികളെയും ആകര്‍ഷിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
വിദേശ സ്ഥാപനങ്ങളുടെ മാനേജ്മെന്റുകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക വഴി വിദ്യാര്‍ത്ഥികള്‍ക്കായി പൊതുവായ കോഴ്സുകള്‍ നടപ്പിലാക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.