Sunday, November 24, 2024

പാലസ്തീനെ പിന്തുണച്ചു; അയര്‍ലന്‍ഡ്, നോര്‍വെ രാജ്യങ്ങളിലെ അംബാസിഡര്‍മാരെ തിരിച്ചുവിളിച്ച് ഇസ്രായേല്‍

സ്വതന്ത്ര പാലസ്തീന്‍ രാഷ്ട്രത്തെ പിന്തുണച്ചതിനെ തുടര്‍ന്ന് അയര്‍ലന്‍ഡ്, നോര്‍വെ രാജ്യങ്ങളില്‍ നിന്നുള്ള അംബാസിഡര്‍മാരെ തിരിച്ചുവിളിച്ച് ഇസ്രായേല്‍. രാജ്യത്തിന്റെ വിദേശകാര്യമന്ത്രാലയമാണ് അംബാസിഡര്‍മാരെ അടിയന്തരമായി തിരിച്ചുവിളിക്കുന്ന വിവരം അറിയിച്ചത്.

പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള തീരുമാനം ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തേയും ഗാസയില്‍ ഹമാസ് ബന്ദികളാക്കിയ 128 പേരെ തിരിച്ചയക്കാനുള്ള ശ്രമങ്ങളേയും ഹനിക്കുന്നതാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

‘ഇസ്രായേല്‍ ഒരിക്കലും നിശബ്ദരാകില്ല. ഞങ്ങള്‍ ലക്ഷ്യങ്ങള്‍ നേടുക തന്നെ ചെയ്യും’. ഞങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുകയും ഹമാസിനെ ഇല്ലാതാക്കുകയും ബന്ദികളെ തിരിച്ചെത്തിക്കുകയും ചെയ്യുമെന്നും ഇസ്രായേല്‍ വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

മേഖലയിലെ ശാശ്വത സമാധാനത്തിനായി ദ്വിരാഷ്ട്ര വാദത്തെ പിന്തുണക്കുമെന്ന സൂചന നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ നല്‍കിയിരുന്നു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ യുഎന്നില്‍ വൈകാതെ തന്നെ ഈ നിലപാട് അറിയിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

Latest News