Wednesday, May 14, 2025

വിപുലമായ സൈനിക നടപടിയിലൂടെ ഗാസ മുഴുവനും പിടിച്ചെടുക്കുമെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ

ഗാസ മുനമ്പ് പിടിച്ചെടുക്കലും സഹായം നിയന്ത്രിക്കലും ഉൾപ്പെടുന്ന പദ്ധതികൾക്ക് സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകിയതിനെത്തുടർന്ന് പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസിനെതിരെയുള്ള ആക്രമണം തീവ്രമായിരിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസുമായി വെടിനിർത്തൽ കരാറിൽ ഒപ്പുവയ്ക്കാനുള്ള, ആഴ്ചകളോളം നീണ്ട ശ്രമങ്ങൾ പരാജയപ്പെട്ടതിനു ശേഷമാണ് ഇത്തരത്തിലൊരു തീരുമാനം.

വിശദാംശങ്ങളെക്കുറിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, പുതിയ പദ്ധതി ക്രമേണയാണെന്നും അതിന് മാസങ്ങളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആദ്യം തകർന്ന എൻക്ലേവിന്റെ ഒരു പ്രദേശത്ത് സൈന്യം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഓപ്പറേഷൻ തീവ്രമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗാസയിലെ കൂടുതൽ പലസ്തീനികളെ സ്വയരക്ഷയ്ക്കായി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാസയ്ക്കു പുറത്ത് താവളമടിച്ച സൈന്യം നടത്തുന്ന ഹ്രസ്വമായ ആക്രമണങ്ങളെ അടിസ്ഥാനമാക്കിയുള്ള മുൻതന്ത്രങ്ങൾ ഇസ്രായേൽ സൈന്യം പിന്തുടരില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അടുത്ത ആഴ്ച യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റിലേക്കുള്ള സന്ദർശന സമയത്ത് ഓപ്പറേഷൻ ആരംഭിക്കില്ലെന്ന് ഒരു ഇസ്രായേൽ പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News