Sunday, November 24, 2024

ലോകത്തിലെ ആദ്യത്തെ 6ജി ഉപകരണം വികസിപ്പിച്ച് ജപ്പാന്‍

പ്രമുഖ ടെലികോം കമ്പനികളുടെ സഹകരണത്തോടെ ലോകത്തിലെ ആദ്യത്തെ 6ജി പ്രോട്ടോടൈപ്പ് ഉപകരണം നിര്‍മ്മിച്ച് ജപ്പാന്‍. 5ജി നെറ്റ്വര്‍ക്കിനേക്കാള്‍ പലമടങ്ങ് ശേഷിയുള്ള 6ജി-ക്ക് 100 ജിഗാബൈറ്റ് വേഗതയെന്ന നാഴികക്കല്ല് കൈവരിക്കാന്‍ കഴിയുമെന്നാണ് അവകാശവാദം.

DOCOMO, NTT കോര്‍പ്പറേഷന്‍, NEC കോര്‍പ്പറേഷന്‍, ഫുജിറ്റ്സു തുടങ്ങിയ ജപ്പാനിലെ ടെലികോം കമ്പനികള്‍ ചേര്‍ന്നാണ് നൂതന 6ജി ഉപകരണത്തിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചത്. 6ജി ഡിവൈസിന്റെ പരീക്ഷണം ഏപ്രില്‍ 11-നാണ് പൂര്‍ത്തിയായത്. 6ജി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലെ ഒരു സുപ്രധാന നാഴികക്കല്ലായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

5ജി-യുമായി താരതമ്യപ്പെടുത്തുമ്പോള്‍, 6ജി സാങ്കേതികവിദ്യക്ക് 20 മടങ്ങ് മികവ് വാഗ്ദാനം ചെയ്യാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഉയര്‍ന്ന ഡാറ്റാ ട്രാന്‍സ്മിഷന്‍ പോലെയുള്ള ചില ഗുണങ്ങളുണ്ടെങ്കിലും കുറഞ്ഞ ‘റെയ്ഞ്ച്’ അടക്കമുള്ള ചില പരിമിതികള്‍ 6ജി-ക്കുണ്ട്. ലോകത്തെ പരിവര്‍ത്തനം ചെയ്യാനും ഐഒടി (ഇന്റര്‍നെറ്റ് ഓഫ് തിങ്സ്) ആപ്ലിക്കേഷനുകളുടെ വളര്‍ച്ചക്കും വികാസത്തിനും 6ജി നെറ്റ്വര്‍ക്കിന് കാര്യമായ സംഭാവന നല്‍കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.

 

Latest News