Wednesday, May 14, 2025

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷണം കര്‍ശനമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷണം കര്‍ശനമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനത്തുടനീളം രണ്ടായിരത്തിലധികം ക്യാമറകള്‍ സ്ഥാപിച്ചാണ് നിരീക്ഷണം. വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടി ഉണ്ടാകും.

സംസ്ഥാനത്തുടനീളം 2122 ക്യാമറകള്‍ ഉപയോഗിച്ച് തത്സമയ നിരീക്ഷണമാണ് കമ്മീഷന്‍ നടത്തിവരുന്നത്. ചെക്ക്‌പോസ്റ്റുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍, പെരുമാറ്റചട്ട ലംഘനം കണ്ടെത്തുന്നതിനുള്ള ഫ്‌ലയിംഗ് സ്‌ക്വാഡുകള്‍, എന്നിവയിലൂടെയാണ് തല്‍സമയ പരിശോധന. അവശ്യ സര്‍വ്വീസ് വിഭാഗത്തിലുള്ളവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി പോസ്റ്റല്‍ വോട്ടിംഗ് സൗകര്യം ഒരുക്കുന്ന കേന്ദ്രങ്ങളിലും തത്സമയ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തത്സമയ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലും ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ ക്രമീകരിച്ചു.

അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വ്യാജ പ്രചരണങ്ങള്‍ നിരീക്ഷിക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലും ജില്ലാ ഓഫീസുകളിലും മീഡിയ മോണിറ്ററിംഗ് സെല്ലുകള്‍ ക്രമീകരിച്ചു. വ്യാജപ്രചരണങ്ങള്‍ക്കെതിരെ പൊലീസും നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്.

 

Latest News