ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍, കൊല്ലപ്പെട്ടവരെ സംസ്കരിക്കുന്നതിനുപോലും സൗകര്യമില്ലാതെ വലഞ്ഞു ഗാസയിലെ ജനങ്ങള്‍. നൂറുകണക്കിന് ആളുകളുടെ മൃതദേഹങ്ങള്‍ ഇപ്പോഴും ഗാസ മുനമ്പിലെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കിടക്കുകയാണ്. മൃതദേഹങ്ങള്‍ ശ്മശാനങ്ങളിലേക്ക് കൊണ്ടുപോകുന്നത്തിനുപോലും കഴിയാത്ത അവസ്ഥ! ക്രിസ്ത്യാനികള്‍ക്ക് വെല്ലുവിളി ഇതിലും വലുതാണ്, അവരുടെ സെമിത്തേരികളെല്ലാം ഗാസയുടെ വടക്കന്‍ ഭാഗത്ത്, ദൈവാലയങ്ങള്‍ക്ക് അടുത്താണ്. തെക്ക് ഭാഗത്ത് കൊല്ലപ്പെടുന്നരുടെ മൃതദേഹങ്ങള്‍ ക്രിസ്ത്യന്‍ രീതി അനുസരിച്ച് സംസ്കരിക്കുന്നത് അതിനാല്‍ തന്നെ അസാധ്യമാണ്.
അടുത്തിടെ ഗാസയുടെ തെക്ക് ഭാഗത്ത് രണ്ട് ക്രിസ്ത്യാനികള്‍ അന്തരിച്ചു – ഹാനി സുഹൈല്‍ മിഷേല്‍ അബു ദാവൂദും ഹൈതം തരാസിയും. അവരുടെ കുടുംബങ്ങള്‍ക്ക് അന്തിമ കര്‍മ്മങ്ങള്‍ നടത്തുവാന്‍ കഴിഞ്ഞില്ല. എങ്കിലും അവരുടെ മൃതദേഹം ഏറ്റുവാങ്ങാനും അവര്‍ക്ക് മാന്യമായ രീതിയില്‍ സംസ്കാര ശുശ്രൂഷകള്‍ നല്‍കാനും മുസ്ലീം ശ്മശാനങ്ങളുടെ വാതിലുകള്‍ തുറന്നിരുന്നു. റഫായിലെ താല് അല്‍-സുല്‍ത്താനിലെ മുസ്ലീം ശ്മശാനത്തിലെ തൊഴിലാളിയായ ഇഹ്സാന്‍ അല്‍-നാട്ടൂറിന്റെ സാക്ഷ്യപത്രം റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു, അബു ദാവൂദ് എന്ന ക്രിസ്ത്യാനിയെ അടക്കം ചെയ്തതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
‘അദ്ദേഹം മുസ്ലീങ്ങള്‍ക്കിടയില്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്നു. അദ്ദേഹം ഒരു മനുഷ്യനാണ്; ഞങ്ങള്‍ മനുഷ്യരെ ബഹുമാനിക്കുന്നു, മാനവികതയെ വിലമതിക്കുന്നു, ഭൂമിയിലെ എല്ലാവരെയും ഞങ്ങള്‍ സ്നേഹിക്കുന്നു.’ – ഇഹ്സാന്‍ അല്‍-നാട്ടൂര്‍ പറയുന്നു. ഗാസയിലെ ലാറ്റിന്‍ ഇടവകയിലെ ഫാ. ഗബ്രിയേല്‍ റൊമാനെല്ലി, ഹാനിയുടെ ശരീരത്തോട് കരുണയും മാനവികതയും ആദരവും പ്രകടിപ്പിച്ച ഈ മനുഷ്യന്റെ ധഇഹ്സാന് അല്‍-നാടൂര്പ അനുകമ്പയ്ക്ക് നന്ദി രേഖപ്പെടുത്തി.