റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവർണറായി സഞ്ചയ് മൽഹോത്ര ഇന്ന് ചുമതലയേൽക്കും. മൂന്നു വർഷത്തേക്കാണ് നിയമനം. മുൻ ഗവർണർ ശക്തികാന്ത ദാസ് ചൊവ്വാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു.
സാമ്പത്തികവളർച്ചയുടെ മാന്ദ്യം, രൂപയുടെ മൂല്യത്തിൽ ഇടിവ്, പണപ്പെരുപ്പ നിയന്ത്രണം തുടങ്ങിയ കാര്യങ്ങളിൽ പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിലാണ് ആർ. ബി. ഐ. ഗവർണറായി സഞ്ചയ് മൽഹോത്ര ചുമതലയേൽക്കുന്നത്. 33 വർഷത്തെ കരിയറിൽ സാമ്പത്തികം, വൈദ്യുതി, നികുതി, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങി വിവിധ മേഖലകളിൽ സേവനം ചെയ്തിട്ടുണ്ട്.
2022 ഒക്ടോബർ മുതൽ ധനമന്ത്രാലയത്തിന്റെ റവന്യു വിഭാഗത്തിൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരവെയായിരുന്നു പുതിയ നിയമനം.