നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭയില്‍ ഏഴ് സ്ത്രീകളും. മുന്‍ ധനകാര്യമന്ത്രിയും രാജ്യസഭാ അംഗവുമായ നിര്‍മ്മലാ സീതാരാമന്‍ ആണ് ഇതില്‍ പ്രധാനി. നിര്‍മ്മലാ സീതാരാമനും അന്നപൂര്‍ണാ ദേവിയും ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാരായാണ് സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ മോദി മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്ന അന്നപൂര്‍ണാ ദേവിക്ക് ഇത്തവണ ക്യാബിനറ്റ് പദവി നല്‍കുകയായിരുന്നു. അനുപ്രിയ പട്ടേല്‍, രക്ഷ ഖഡ്‌സെ, സാവിത്രി താക്കൂര്‍, ശോഭാ കരന്തലജെ, നിംബന്‍ ബംബാനിയ എന്നിവരാണ് മറ്റ് വനിതാ മന്ത്രിമാര്‍.
ബിജെപി സഖ്യകക്ഷിയായ അപ്നാ ദള്‍ (സോനേലാല്‍) നേതാവാണ് അനുപ്രിയ പട്ടേല്‍. 37 കാരിയായ രക്ഷ ഖഡ്‌സെ റാവനില്‍ നിന്ന് മൂന്ന് തവണ ലോക്‌സഭാ എംപിയായ നേതാവാണ്. മഹാരാഷ്ട്ര നേതാവ് ഏക്‌നാഥ് ഖഡ്‌സെയുടെ മരുമകള്‍ കൂടിയാണ് രക്ഷ ഖഡ്‌സെ. സാവിത്രി താക്കൂറാണ് മോദി മന്ത്രിസഭയിലെ മറ്റൊരു പുതുമുഖം. ധറില്‍ നിന്ന് രണ്ട് തവണ എംപയായ സാവിത്രി താക്കൂര്‍ 2014 വിജയിച്ചിരുന്നെങ്കിലും 2019 ല്‍ പരാജയപ്പെടുകയായിരുന്നു. ഇത്തവണ രണ്ട് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സാവിത്രി താക്കൂര്‍ വിജയിച്ചത്.
കര്‍ണാടകയില്‍ നിന്ന് രണ്ട് തവണ ബിജെപി എംപിയായ ശോഭാ കരന്തലജെ രണ്ടാം മോദി സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്നു.