കിഴക്കന്‍ കടല്‍ എന്നറിയപ്പെടുന്ന ജപ്പാന്‍ കടലിലേക്ക് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടതായി ദക്ഷിണകൊറിന്‍ സൈന്യത്തിന്റെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് അറിയിച്ചു.
ഖര-ഇന്ധന എന്‍ജീനുള്ള പുതിയ തരം ഇന്റര്‍മീഡിയറ്റ് റേഞ്ച് ഹൈപ്പര്‍സോണിക് മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിന് ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ മേല്‍നോട്ടം വഹിച്ചതായി പ്യോംഗ്യാംഗ് സ്റ്റേറ്റ് മീഡിയ വെളിപ്പെടുത്തി രണ്ടാഴ്ചയ്ക്കുള്ളിലാണ് വിക്ഷേപണം. ഉത്തര കൊറിയ മിസൈല്‍ തൊടുത്തതായി ജപ്പാനും പറഞ്ഞു.
ഉത്തരകൊറിയ ഈ വര്‍ഷം ഇതുവരെ നടത്തിയ മൂന്നാമത്തെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം തങ്ങളുടെ ആദ്യത്തെ ഖര ഇന്ധനമുള്ള ഐസിബിഎം വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ അവകാശപ്പെട്ടിരുന്നു.
ഖര-ഇന്ധന മിസൈലുകള്‍ വിക്ഷേപിക്കുന്നതിന് മുമ്പ് ഇന്ധനം നല്‍കേണ്ടതില്ല. അവ കണ്ടെത്താനും നശിപ്പിക്കാനും പ്രയാസകരമാണ്. അതുപോലെ തന്നെ വേഗത്തില്‍ ഉപയോഗിക്കാന്‍ കഴിയും.