Sunday, November 24, 2024

പിഎച്ച്ഡി പ്രവേശനം; നെറ്റ് മാത്രം മാനദണ്ഡം

പിഎച്ച്ഡി പ്രവേശനത്തിന് ദേശീയ യോഗ്യതാ പരീക്ഷയുടെ (നെറ്റ്) മാര്‍ക്കുമാത്രം മാദനണ്ഡമാക്കി യുജിസി. 2024-25 അക്കാദമിക വര്‍ഷംമുതല്‍ പിഎച്ച്ഡി പ്രവേശനത്തിന് നെറ്റ് സ്‌കോര്‍ മാനദണ്ഡമാക്കും. സര്‍വകലാശാലകളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന വ്യത്യസ്ത പ്രവേശന പരീക്ഷകള്‍ക്കു പകരം വിദ്യാര്‍ഥികളെ സഹായിക്കാനാണ് തീരുമാനമെന്ന് യുസിജി അവകാശപ്പെട്ടു.

വിദ്യാഭ്യാസരംഗത്തെ കാവിവല്‍ക്കരണം ലക്ഷ്യമിട്ട് നടപ്പാക്കിയ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ചാണ് പുതിയ പരിഷ്‌കാരം. ഇതുസംബന്ധിച്ച് വിദഗ്ധ സമിതിയും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജൂണ്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തുന്ന നെറ്റ് പരീക്ഷ പ്രകാരം നിലവില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ് (ജെആര്‍എഫ്), അസി. പ്രൊഫസര്‍ നിയമനങ്ങളാണ് നല്‍കിയിരുന്നത്.

പുതിയ തീരുമാനപ്രകാരം പരീക്ഷ പാസാകുന്നവരെ മൂന്നു വിഭാഗങ്ങളാക്കി. സ്‌കോര്‍ അനുസരിച്ച്, ജെആര്‍എഫിനൊപ്പം പിഎച്ച്ഡി പ്രവേശനത്തിനും അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനും അര്‍ഹത. രണ്ടാം വിഭാഗത്തിന് ജെആര്‍എഫ് ഇല്ലാതെ പിഎച്ച്ഡി പ്രവേശനത്തിനും അസി. പ്രൊഫസര്‍ നിയമനത്തിനും അര്‍ഹത. മൂന്നാം വിഭാഗത്തില്‍ പിഎച്ച്ഡി പ്രവേശനത്തിനുമാത്രം യോഗ്യത. രണ്ട്, മൂന്ന് വിഭാഗക്കാര്‍ക്ക് 70 ശതമാനം വെയിറ്റേജും അഭിമുഖത്തിന് 30 ശതമാനം വെയിറ്റേജും നല്‍കും.

Latest News