യൂറോപ്പിലുടനീളം പൊതു വ്യോമ പ്രതിരോധ സംവിധാനം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് പോളണ്ട്, ഗ്രീക്ക് പ്രധാനമന്ത്രിമാര്‍ യൂറോപ്യന്‍ കമ്മീഷനു കത്ത് നല്‍കി. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം. ഉക്രെയ്‌നുമായി അതിര്‍ത്തി പങ്കിടുന്ന പോളണ്ടിന് വ്യോമ പ്രതിരോധം നിര്‍ണായകമാണ്. ‘ഒരു പൊതു യൂറോപ്യന്‍ പ്രതിരോധ നയത്തിനായി ഗ്രീക്ക് പ്രധാനമന്ത്രി മിറ്റ്സോട്ടാക്കിസുമായി ചേര്‍ന്ന് ഞാന്‍ യൂറോപ്യന്‍ കമ്മീഷനിലേക്ക് ഒരു കത്ത് അയച്ചു,’ പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞു.
വളരെ ചെലവേറിയ പദ്ധതിയായതിനാല്‍ യൂറോപ്പിന് പൊതുവായി ഒരു മിസൈല്‍ വിരുദ്ധ വ്യോമ പ്രതിരോധം സംവിധാനം കൊണ്ടുവരാന്‍ യൂറോപ്യന്‍ കമ്മീഷനില്‍ നിന്ന് ഇതിനകം തന്നെ അനുകൂല പ്രതികരണം ലഭിച്ചിട്ടുണ്ടെന്ന അദ്ദേഹം വ്യക്തമാക്കി.
യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളുമായി പരസ്പരം മത്സരിക്കുന്നത് നിര്‍ത്തി പ്രതിരോധ വ്യവസായത്തില്‍ സംയുക്ത നിക്ഷേപം ഉള്‍പ്പെടെയുള്ള സഹകരണം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.’ഒരു പൊതു പ്രതിരോധ നയം പിന്തുടരുന്ന ശക്തമായ, ഐക്യ യൂറോപ്പിന് മാത്രമേ യുദ്ധം തടയാന്‍ കഴിയൂ. ഞങ്ങള്‍ യുദ്ധത്തിന് തയ്യാറെടുക്കുന്നത് ഈ യുദ്ധം നടക്കാന്‍ പോകുന്നതുകൊണ്ടല്ല, അത് സംഭവിക്കാതിരിക്കാനാണ്,’ ടസ്‌ക് പറഞ്ഞു.