താന്‍ മരിച്ചിട്ടില്ലെന്ന് നടി പൂനം പാണ്ഡെ. സെര്‍വിക്കല്‍ ക്യാന്‍സര്‍ ബോധവത്കരണമായിരുന്നു ലക്ഷ്യം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി വിഡിയോ പങ്കുവച്ചത്. വേദനിപ്പിച്ചതിന് മാപ്പ് ചോദിച്ച് നടി വിഡിയോ പങ്കുവച്ചു. സെര്‍വിക്കല്‍ കാന്‍സര്‍ മൂലം വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യമെന്ന് ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് ഇന്നലെ അറിയിച്ചത്.
‘ഞാന്‍ ജീവിച്ചിരിപ്പുണ്ട്, മരിച്ചിട്ടില്ല. എന്നെ സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ചിട്ടില്ല. പക്ഷേ ഈ രോഗത്തെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് അറിവില്ലാത്തതിനാല്‍ ആയിരക്കണക്കിന് സ്ത്രീകളുടെ ജീവന്‍ അത് അപഹരിച്ചിട്ടുണ്ട്. മറ്റ് അര്‍ബദ രോഗങ്ങളെ പോലെയല്ല, സെര്‍വിക്കല്‍ ക്യാന്‍സര്‍ പൂര്‍ണ്ണമായും തടയാവുന്നതാണ്. രോഗം നേരത്തെ തിരിച്ചറിയുന്നതിലൂടെയും വാക്‌സിനിലൂടെയും സെര്‍വിക്കല്‍ കാന്‍സറിനെ ചെറുക്കാനാവും. ഈ അവബോധം സൃഷ്ടിക്കാനാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിപ്പിച്ചതെന്നാണ് പൂനം പാണ്ഡെയുടെ വിശദീകരണം.
മോഡലിങ്ങിലൂടെയാണ് പൂനം സിനിമയിലെത്തിയത്. 2013ല്‍ പുറത്തിറങ്ങിയ ‘നഷ’ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ലൗ ഈസ് പോയ്‌സണ്‍, അദാലത്ത്, മാലിനി ആന്റ് കോ, ആ ഗയാ ഹീറോ, ദ ജേണി ഓഫ് കര്‍മ തുടങ്ങി കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.