ഖിലാഫത്ത് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജര്‍മ്മനിയില്‍ തെരുവിലിറങ്ങി തീവ്ര ഇസ്ലാമിസ്റ്റുകള്‍. ശനിയാഴ്ച ഹാംബര്‍ഗിലെ സെന്റ് ജോര്‍ജ്ജ് ജില്ലയിലാണ് ആയിരത്തോളം പേര്‍ പ്രകടനത്തിനിറങ്ങിയത്. മുസ്ലീം ഇന്ററാക്റ്റീവ് എന്ന ”സ്ഥാപിത തീവ്രവാദ ഗ്രൂപ്പുമായി” ബന്ധമുള്ള റഹീം ബോട്ടെങ് എന്ന വ്യക്തിയാണ് പരിപാടി സംഘടിപ്പിച്ചത്. റാലിയുടെ വീഡിയോകള്‍ റാഡിക്കല്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നഗരമധ്യത്തിലെ തിരക്കേറിയ സ്റ്റെന്‍ഡാം സ്ട്രീറ്റില്‍ ഇവര്‍ പ്രകടനം നടത്തുന്നത് ദൃശ്യങ്ങളില്‍ കാണാം.
‘ജര്‍മ്മനി = മൂല്യങ്ങളുടെ സ്വേച്ഛാധിപത്യം”, ”കാലിഫത്ത് ആണ് പരിഹാരം”, ”പലസ്തീന്‍ യുദ്ധത്തില്‍ വിജയിച്ചു” എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുകളും പോസ്റ്ററുകളും പിടിച്ച് ”അള്ളാഹു അക്ബര്‍” മുഴക്കിയാണ് പ്രകടനക്കാര്‍ എത്തിയത്.
മതമൗലിക രാഷ്ട്രീയ സംഘടനയായ ഹിസ്ബ്-ഉ-തഹ്രീറുമായി ബന്ധപ്പെട്ടിരിക്കുന്ന തീവ്രവാദ ഇസ്ലാമിക സംഘടനയാണ് മുസ്ലീം ഇന്ററാക്റ്റീവ്. ജര്‍മ്മനിയില്‍ ഈ രാഷ്ട്രീയ സംഘടന പ്രവര്‍ത്തിക്കുന്നത് നിരോധിച്ചിട്ടുണ്ട്.