റഷ്യയുടെ പ്രസിഡന്റ് ആയി അഞ്ചാം തവണയും അധികാരം ഏറ്റെടുത്ത് വ്ളാഡിമിര്‍ പുടിന്. റഷ്യന്‍ നേതാവായി അദ്ദേഹം ചൊവ്വാഴ്ച അധികാരത്തിലേറി. രാഷ്ട്രീയ എതിരാളികളെ നശിപ്പിച്ച്, ഉക്രെയ്നില് വിനാശകരമായ യുദ്ധം ആരംഭിച്ച് എല്ലാ അധികാരവും തന്റെ കൈകളില്‍ കേന്ദ്രീകരിച്ച് വീണ്ടും അധികാരത്തില്‍ തുടരുകയാണ് പുടിന്.
റഷ്യന്‍ ഭരണഘടനയില്‍ കൈവെച്ച്, പ്രമുഖര്‍ നോക്കിനില്‍ക്കെയായിരുന്നു പുടിന്റെ പ്രതിജ്ഞ ചടങ്ങ്. അഞ്ചാമൂഴം പൂര്‍ത്തിയാക്കുന്നതോടെ, കാല് നൂറ്റാണ്ടോളം അധികാരത്തിലിരുന്ന, ജോസഫ് സ്റ്റാലിനെ മറികടന്ന് ഏറ്റവും കൂടുതല്‍ കാലം റഷ്യന്‍ ഭരണാധികാരിയായ നേതാവായി പുടിന് മാറിയിരിക്കുകയാണ്.