ജമ്മു കശ്മീരിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്. ആറു ജില്ലകളിലെ 26 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ 239 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.
പത്തു വർഷത്തിനുശേഷമാണ് ജമ്മു കാശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്ന 26 സീറ്റുകളിൽ 11 എണ്ണം ജമ്മു മേഖലയിൽനിന്നും 15 എണ്ണം കശ്മീരിൽ നിന്നുമാണുള്ളത്. നാഷനൽ കോൺഫറൻസ്, കോൺഗ്രസ്, പി. ഡി. പി., ബി. ജെ. പി., ജെ. കെ. എ. പി. തുടങ്ങിയ പാർട്ടികളിൽനിന്നുള്ള പ്രധാന നേതാക്കൾ രണ്ടാം ഘട്ടത്തിലാണ് ജനവിധി തേടുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ആദ്യഘട്ട വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിങാണ് ഇവിടെ രേഖപ്പെടുത്തിയത്. “ഇന്ന് രണ്ടാംഘട്ട വോട്ടിങ് നടക്കുകയാണ്. വോട്ട് ചെയ്ത ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കണം. ആദ്യമായി വോട്ട് ചെയ്യുന്നവർക്ക് അഭിനന്ദനങ്ങൾ” – പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു.