1985ല്‍ യുദ്ധത്തില്‍ തകര്‍ന്ന ലെബനനിലെ ഒരു തെരുവില്‍ നിന്ന് ഇസ്ലാമിക് ഭീകരരാല്‍ തട്ടിക്കൊണ്ടുപോയി ഏഴ് വര്‍ഷത്തോളം തടവിലാക്കപ്പെട്ട അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ടെറി ആന്‍ഡേഴ്സണ്‍ (76)ല്‍ അന്തരിച്ചു. ഏറ്റവും കൂടുതല്‍ കാലം ബന്ദിയാക്കപ്പെട്ട ടെറി, ഗ്ലോബ് ട്രോട്ടിംഗ് അസോസിയേറ്റഡ് പ്രസ് ലേഖകന്‍ ആയിരുന്നു. ഞായറാഴ്ച ന്യൂയോര്‍ക്കിലെ ഗ്രീന്‍വുഡ് വീട്ടില്‍ വച്ചായിരുന്നു അന്ത്യമെന്നും അടുത്തിടെ നടത്തിയ ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകള്‍ മൂലമാണ് ആന്‍ഡേഴ്‌സണ്‍ മരിച്ചതെന്നും അദ്ദേഹത്തിന്റെ മകള്‍ സുലോമി ആന്‍ഡേഴ്‌സണ്‍ അറിയിച്ചു. ‘അദ്ദേഹം ഒരിക്കലും ഒരു ഹീറോ എന്ന് വിളിക്കപ്പെടാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല, പക്ഷേ എല്ലാവരും അദ്ദേഹത്തെ അങ്ങനെയാണ് വിളിച്ചിരുന്നത്. സംതൃപ്തിയോടെയാണ് അദ്ദേഹം മടങ്ങിയതും’. സുലോമി കൂട്ടിച്ചേര്‍ത്തു.
1993-ല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ‘ഡന്‍ ഓഫ് ലയണ്‍സ്’ എന്ന തന്റെ ഓര്‍മ്മക്കുറിപ്പില്‍ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതിനെക്കുറിച്ചും പീഡിപ്പിച്ച് തടവിലാക്കിയതിനെക്കുറിച്ചും ആന്‍ഡേഴ്‌സണ്‍ വിവരിച്ചിട്ടുണ്ട്.
ന്യൂസ് റിപ്പോര്‍ട്ടിംഗിലും തന്റെ പത്രപ്രവര്‍ത്തനത്തിലും ഏറെ പ്രതിജ്ഞാബദ്ധനായിരുന്നു ടെറി. ബന്ദിയാക്കപ്പെട്ട വര്‍ഷങ്ങളില്‍ പോലും മികച്ച ധീരതയും ദൃഢനിശ്ചയവും അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ജോലിയുടെ ഭാഗമായി അദ്ദേഹവും കുടുംബവും ഏറ്റെടുത്ത ത്യാഗങ്ങളെ ഞങ്ങള്‍ വളരെയധികം അഭിനന്ദിക്കുന്നുവെന്ന് അസോസിയേറ്റഡ് പ്രസ്സ് സീനിയര്‍ വൈസ് പ്രസിഡന്റും എക്‌സിക്യൂട്ടീവ് എഡിറ്ററുമായ ജൂലി പേസ് പറഞ്ഞു.
1982 മുതല്‍ എപിയുടെ ചീഫ് മിഡില്‍ ഈസ്റ്റ് ലേഖകന്‍ എന്ന നിലയില്‍, വര്‍ഷങ്ങളായി ലെബനനെ പിടികൂടുന്നതും വര്‍ദ്ധിച്ചുവരുന്നതുമായ അക്രമങ്ങളെക്കുറിച്ച് ആന്‍ഡേഴ്‌സണ്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നു. രാജ്യം ഇസ്രായേലുമായി യുദ്ധം ചെയ്യുന്നതും ഇറാന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കുന്നതുമെല്ലാം അദ്ദേഹം ലോകത്തെ അറിയിച്ചു.
1985 മാര്‍ച്ച് 16-ന്, ലെബനനെ അരാജകത്വത്തിലേക്ക് തള്ളിവിട്ട ഒരു യുദ്ധകാലത്ത്, ഒരു അവധി ദിനത്തില്‍, മുന്‍ എപി ഫോട്ടോഗ്രാഫറായ ഡോണ്‍ മെല്ലിനൊപ്പം ടെന്നീസ് കളിക്കുന്നതിനിടെയാണ് ഭീകരര്‍ തോക്കുചൂണ്ടി ആന്‍ഡേഴ്‌സനെ തട്ടിക്കൊണ്ടുപോയത്. ലെബനനിലുള്ള അപൂര്‍വം പാശ്ചാത്യരില്‍ ഒരാളായതിനാലും ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ഹിസ്ബുള്ള ഗ്രൂപ്പിന് ഭീഷണിയാകുന്നു എന്നതിനാലുമാണ് അദ്ദേഹത്തെ അവര്‍ ലക്ഷ്യം വച്ചത്.
പിന്നീടുണ്ടായത് ഏഴ് വര്‍ഷത്തോളം നീണ്ട ക്രൂരതയാണ്. ആ സമയത്ത് അദ്ദേഹത്തെ ഭീകരര്‍ മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പലപ്പോഴും തോക്കുകള്‍ തലയില്‍ പിടിച്ച് ഏകാന്ത തടവിലാക്കപ്പെടുകയും ചെയ്തു. ഭീകരരാല്‍ ബന്ദിയാക്കപ്പെട്ട ഏഴ് വര്‍ഷത്തെ അദ്ദേഹത്തിന്റെ ജീവിതം സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതായിരുന്നു. ചങ്ങലകളാല്‍ എപ്പോഴും ബന്ധിച്ചിരുന്നു. പലപ്പോഴും ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം നല്‍കി. ഇരുട്ടത്താണ് തമാസിപ്പിച്ചിരുന്നത്.
ഹിസ്ബുള്ള ഏറ്റവുമധികം കാലം ആന്‍ഡേഴ്‌സണ്‍ തടവിലാക്കിയത് ആന്‍ഡേഴ്‌സണെയാണ്. കാരണം അദ്ദേഹം അവരുടെ ഏറ്റവും ശത്രുതയുള്ള തടവുകാരനായിരുന്നു. കാരണം ആന്‍ഡേഴ്‌സണ്‍ നിരന്തരം മെച്ചപ്പെട്ട ഭക്ഷണവും ചികിത്സയും ആവശ്യപ്പെടുകയും, തടവുകാരുമായി മതവും രാഷ്ട്രീയവും സംസാരിക്കുകയും, മറ്റ് ബന്ദികളെ ആംഗ്യഭാഷ പഠിപ്പിക്കുകയും അവര്‍ക്ക് സ്വകാര്യമായി ആശയവിനിമയം നടത്താന്‍ സൗകര്യം ചെയ്യുകയും എവിടെ സന്ദേശങ്ങള്‍ മറയ്ക്കണമെന്നും പഠിപ്പിക്കുകയും ചെയ്തിരുന്നു. ഒരു ക്രിസ്ത്യാനി എന്ന നിലയിലുള്ള തന്റെ വിശ്വാസം തടവിലായിരുന്ന കാലത്ത് തന്നെ സഹായിച്ചതായി ആന്‍ഡേഴ്‌സണ്‍ പിന്നീട് പറഞ്ഞിട്ടുണ്ട്.
1991-ല്‍ മോചിതനായ ശേഷം യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്ക് മടങ്ങിയ ആന്‍ഡേഴ്‌സണ്‍ പൊതു പ്രസംഗങ്ങള്‍ നടത്തുകയും നിരവധി പ്രമുഖ സര്‍വകലാശാലകളില്‍ ജേണലിസം പഠിപ്പിക്കുകയും ചെയ്തിരുന്നു. അതിനിടെ പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡറുമായി അദ്ദേഹം പോരാടി. 2015-ല്‍ ഫ്‌ലോറിഡ സര്‍വ്വകലാശാലയില്‍ നിന്ന് വിരമിച്ച ശേഷം, ആന്‍ഡേഴ്‌സണ്‍ വടക്കന്‍ വിര്‍ജീനിയയിലെ ശാന്തവും ഗ്രാമപ്രദേശവുമായ ഒരു ചെറിയ കുതിര ഫാമില്‍ സ്ഥിരതാമസമാക്കി. വിയറ്റ്‌നാം ചില്‍ഡ്രന്‍സ് ഫണ്ട്, പത്രപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനുള്ള കമ്മിറ്റി, ഭവനരഹിതരായവര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നീ മാനുഷിക പ്രവര്‍ത്തനങ്ങളും ടെറി ആന്‍ഡേഴ്‌സണ്‍ നടത്തിയിരുന്നു.