ലോകമെമ്പാടും കോവിഡ് -19 കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടയില്‍, കോവിഡിന്റെ പുതിയ ഉപവകഭേദമായ ജെഎന്‍ .1 പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയല്ലെന്ന് ലോകാരോഗ്യ സംഘടന. ‘വേരിയന്റ് ഓഫ് ഇന്‍ട്രസ്റ്റ്’ വിഭാഗത്തിലാണ് ഈ ഉപവകഭേദത്തെ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍, ജെഎന്‍1 ഉയര്‍ത്തുന്ന പൊതുജനാരോഗ്യ അപകടസാധ്യത നിലവില്‍ കുറവാണെന്ന് വിലയിരുത്തപ്പെടുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.
നേരത്തെ, ജെഎന്‍ .1 കോവിഡ് വകഭേദത്തിനെതിരെ ജാഗ്രത പാലിക്കാന്‍ ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് ആവശ്യപ്പെടുകയും കോവിഡ് -19 വൈറസിന്റെ പരിണാമ സ്വഭാവത്തിനെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വൈറസിന്റെ ലക്ഷണങ്ങള്‍ ഇപ്പോള്‍ കഠിനമാണെന്ന് തോന്നുന്നില്ല. പക്ഷേ വരാനിരിക്കുന്ന ഉത്സവ സീസണിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.