നട്ടുച്ചയ്ക്ക് പോലും ഇരുട്ട് പടരുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം ഏപ്രില്‍ ആദ്യവാരം നടക്കുമെന്ന് റിപ്പോര്‍ട്ട്. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഹ്രണമാണ് നടക്കുക. വടക്കേ അമേരിക്കയിലായിരിക്കും ഈ പ്രതിഭാസം ദൃശ്യമാകുക. 2017 ഓഗസ്റ്റ് 21ന് അമേരിക്കയില്‍ അനുഭവപ്പെട്ട സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് ശേഷം ആറു വര്‍ഷങ്ങള്‍ക്കും ഏഴ് മാസവും 18 ദിവസത്തിനും ശേഷമാണ് അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കാന്‍ പോകുന്നത്.
സൂര്യനും ഭൂമിക്കും ഇടയില്‍ നേര്‍രേഖയില്‍ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ മറയ്ക്കുന്നതിനെയാണ് സമ്പൂര്‍ണ സൂര്യഗ്രഹണം എന്ന് പറയുന്നത്. ഇത് നടക്കുന്ന സമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂര്‍ണമായി വിന്യസിക്കുകയും സൂര്യന്റെ മുഴുവന്‍ ഡിസ്‌കും ചന്ദ്രന്‍ മൂടുകയും ചെയ്യുന്നു. ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂര്‍ണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാല്‍ സൂര്യന്റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാല്‍ മൂടപ്പെട്ടിട്ടുള്ളൂ. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ പ്രതിഭാസം സംഭവിക്കാന്‍ പോകുന്നത്.