ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യ ലോകത്തിനുമുന്നിലെത്തിച്ച പാലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുനെസ്‌കോയുടെ പുരസ്‌കാരം. 2024ലെ യുനെസ്‌കോ-ഗില്ലെര്‍മോ കാനോ വേള്‍ഡ് പ്രസ് ഫ്രീഡം പുരസ്‌കാരമാണ് ലഭിച്ചത്. ഇന്റര്‍നാഷണല്‍ ജൂറി ഓഫ് മീഡിയ പ്രഫഷനല്‍സിന്റെ അധ്യക്ഷന്‍ മൗറിസിയോ വെയ്‌ബെലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
ഇരുട്ടിന്റെയും നിരാശയുടെയും കാലത്ത് ഈ പ്രതിസന്ധി റിപ്പോര്‍ട്ട് ചെയ്യുന്ന പാലസ്തീനിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യത്തിന്റെയും അംഗീകാരത്തിന്റെയും ശക്തമായ സന്ദേശം പങ്കിടാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. അവരുടെ ധൈര്യത്തോടും അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള പ്രതിബദ്ധതയോടും കടപ്പെട്ടിരിക്കുന്നുവെന്നും മൗറിസിയോ ചിലിയിലെ സാന്റിയാഗോയില്‍ നടന്ന പരിപാടിയില്‍ പറഞ്ഞു.
1986ല്‍ കൊല്ലപ്പെട്ട കൊളംബിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ഗില്ലെര്‍മോ കാനോ ഇസാസയുടെ സ്മരണാര്‍ഥം 1997 മുതലാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. ഗാസയില്‍ 141 മാധ്യമപ്രവര്‍ത്തകരെ ഇസ്രായേല്‍ വധിച്ചെന്നാണ് കണക്ക്.
നിരവധി പേര്‍ക്ക് പരിക്കേല്‍ക്കേറ്റു. ഗസ്സയുടെ വിലാപം പകര്‍ത്തിയ റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ സലേമിന് ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള വേള്‍ഡ് പ്രസ്സ് ഫോട്ടോ അവാര്‍ഡ് ലഭിച്ചിരുന്നു.