യെമനിലെ ഹൂതികള്‍ക്ക് നേരെ ആക്രമണം തുടര്‍ന്ന് ബ്രിട്ടീഷ് – അമേരിക്കന്‍ സംയുക്ത സേന. 13 ഇടങ്ങളിലെ 36 കേന്ദ്രങ്ങളിലാണ് വ്യോമാക്രമണം സംഘടിപ്പിച്ചത്. ഹൂതികള്‍ക്ക് ഇറാന്‍ പിന്തുണ നല്‍കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് സംയുക്തസേനയുടെ ആക്രമണം. ചെങ്കടലില്‍ വ്യാപാര കപ്പലുകള്‍ക്ക് എതിരായ ആക്രമണം അവസാനിപ്പിക്കാനാണ് പ്രത്യാക്രമണമെന്നുമാണ് സംയുക്ത സഖ്യസേന പ്രസ്താവനയില്‍ അറിയിച്ചത്.
ഹൂതികളുടെ ആക്രമണ പദ്ധതികള്‍ക്ക് ശേഷം സൂയസ് കനാല്‍ വഴിയുള്ള ചരക്ക് നീക്കം 50 ശതമാനം ഇടിഞ്ഞുവെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. അമേരിക്കന്‍ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് ഇന്നലെ തിരിച്ചടി നല്‍കിയതിന് പിന്നാലെയാണ് ഇന്ന് ഹൂതി കേന്ദ്രങ്ങള്‍ക്ക് എതിരായ വ്യോമാക്രമണം.