യു. എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ മുന്നേറുമ്പോൾ ആദ്യ ഫലസൂചനകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണൾഡ് ട്രംപ് മുന്നിട്ടുനിൽക്കുന്നു. കെന്റക്കി, ഇൻഡ്യാന സംസ്ഥാനങ്ങളിലാണ് ട്രംപ് ലീഡ് നേടിയിരിക്കുന്നത്. ഇൻഡ്യാനയിൽ 11 ഇലക്ടറൽ വോട്ടും കെന്‌റക്കിയിൽ എട്ടു വോട്ടുമായാണ് ട്രംപ് നിലവിൽ മുന്നേറുന്നത്.
വെർമോണ്ടിൽ കമല ഹാരിസാണ് ലീഡ് നേടിയിരിക്കുന്നത്. ഇവിടെ മൂന്ന് ഇലക്ടറൽ വോട്ട് കമല നേടി. യു. എസ്. തെരഞ്ഞെടുപ്പുചരിത്രത്തിലെ ഏറ്റവും കടുപ്പമേറിയ പോരാട്ടമായിരിക്കും ഇതെന്നാണ് അവസാനഘട്ട ദേശീയ സർവേയും വെളിപ്പെടുത്തുന്നത്. 49% വോട്ട് കമല ഹാരിസും 48% ട്രംപും നേടുമെന്നാണ് ന്യൂയോർക്ക് ടൈംസ് നടത്തിയ ദേശീയ സർവേ തെളിയിക്കുന്നത്.