ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാനില്‍ നിന്നും യെമനില്‍ നിന്നും അയച്ച 80ലധികം ഡ്രോണുകളും ആറ് ബാലിസ്റ്റിക് മിസൈലുകളും യുഎസ് സേന തകര്‍ത്തതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്.
ഏപ്രില്‍ ഒന്നിന് സിറിയയിലെ എംബസി വളപ്പില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് ഇറാന്, ഇസ്രായേല്‍ പ്രദേശത്ത് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്.
300-ലധികം മിസൈലുകളുടെയും ഡ്രോണുകളുടെയും ആക്രമണമാണ് ഇസ്രയേലിന് നേര്‍ക്കുണ്ടായത്. എന്നാല്‍ ഇസ്രായേലിന്റെ അയണ്‍ ഡോം പ്രതിരോധ സംവിധാനവും അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ്, ജോര്‍ദാന്‍ എന്നിവയുടെ സഹായത്തോടെ ഇവ വെടിവച്ചിട്ടതിനാലും ചെറിയ നാശനഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ.