ഹമാസ് ഭീകര സംഘടനയുടെ നേതാക്കളുടെ ഒളിത്താവളങ്ങള്‍ കണ്ടെത്താന്‍ ബൈഡന്‍ ഭരണകൂടം ഇസ്രായേലിന് സഹായം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തു യുഎസ് മാധ്യമങ്ങള്‍. നെതന്യാഹു ഗവണ്‍മെന്റ് റഫ നഗരം ആക്രമിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന നിബന്ധനയോടെയായിരുന്നു ഈ വാഗ്ദാനം എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.റാഫയില്‍ ഇസ്രായേല്‍ നടത്തുന്ന പൂര്‍ണ്ണമായ അധിനിവേശം തടയാന്‍ അടിയന്തരമായി പ്രവര്‍ത്തിക്കുന്ന ബൈഡന്‍ ഭരണകൂടം, പിന്‍വാങ്ങുകയാണെങ്കില്‍ ഇസ്രായേലിന് വിലപ്പെട്ട പിന്തുണ വാഗ്ദാനം ചെയ്തതായും അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍ വ്യക്തമാക്കുന്നു.
ഹമാസ് നേതാക്കളെ കണ്ടെത്താനും ഗസ്സ മുനമ്പിലെ പ്രസ്ഥാനത്തിന്റെ മറഞ്ഞിരിക്കുന്ന തുരങ്കങ്ങള്‍ കണ്ടെത്താനും ഇസ്രായേല്‍ സൈന്യത്തെ സഹായിക്കുന്നതിന് സെന്‍സിറ്റീവ് ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.അതുകൂടി തന്നെ ഗാസയിലെ ഹമാസ് നേതാക്കളുടെ ഒളിത്താവളങ്ങള്‍ അമേരിക്കയ്ക്ക് ഇതിനകം അറിയാമെന്നോ അവരെ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ അമേരിക്കയുടെ കൈയില്‍ ഉണ്ടെന്നോ ഈ റിപ്പോര്‍ട്ടിലൂടെ മനസിലാക്കാം. അതുകൊണ്ട് തന്നെ തീര്‍ച്ചയായും, ഇത് ഈ ഓഫറിന്റെ സാധുതയെയും സത്യസന്ധതയെയും കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു, പ്രത്യേകിച്ചും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 ന് ഹമാസ് കൂട്ടക്കൊലയെ തുടര്‍ന്നുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം അമേരിക്ക ഇസ്രായേലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ ചോദ്യം വളരെ പ്രസക്തമാണ്.
അതേസമയം അമേരിക്ക, യൂറോപ്പ്, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളില്‍ നിന്ന് ഇസ്രായേലിന് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് വ്യക്തമാണ്, അവരുടെ വിമാനങ്ങള്‍ ഗാസയ്ക്ക് മുകളിലൂടെയുള്ള ആകാശം നിരീക്ഷിക്കുന്നു. അതിനാല്‍, രഹസ്യാന്വേഷണ വിവരങ്ങള്‍ ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് മറച്ചുവെക്കുന്നുവെന്നത് സംശയകരമാണ്.