Saturday, November 23, 2024

ഇന്ന് ഒക്ടോബർ ഏഴ്: ലോക പരുത്തിദിനം

എല്ലാ വർഷവും ഒക്ടോബർ ഏഴാം തീയതി ലോക പരുത്തിദിനമായി ആചരിക്കുന്നു. പരുത്തിയുടെ പ്രാധാന്യം തിരിച്ചറിയുക, ലോകമെമ്പാടുമുള്ള പരുത്തിക്കർഷകർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ വേൾഡ് ട്രേഡ് ഓർഗനൈസേഷൻ ആണ് പരുത്തിദിനം ആചരിക്കാൻ തുടങ്ങിയത്.

പരുത്തിയുടെ സാമ്പത്തിക-സാമൂഹിക- പാരിസ്ഥിതിക സംഭാവനകളെ ഉയർത്തിക്കാട്ടുന്നതിനുള്ള ഒരു വേദി നൽകാൻ ഈ ദിനാചരണം കർഷകരെ സഹായിക്കുന്നുണ്ട്. 2019 ഒക്ടോബർ ഏഴിന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ വച്ചാണ് ആദ്യ ലോക പരുത്തിദിനം ആഘോഷിച്ചത്. പിന്നീട് ഇതൊരു വാർഷികപരിപാടിയായി മാറി. വേൾഡ് ട്രേഡ് ഓർഗനൈസേഷൻ നടത്തിയ ചർച്ചകളിൽ പരുത്തിയുടെ പ്രാധാന്യം ഉൾപ്പെടുത്തുകയും അതിനെ സംബന്ധിച്ച് സംസാരങ്ങൾ ഉണ്ടാകുകയും ചെയ്തതിൽനിന്നാണ് പരുത്തിക്കൃഷിയെയും കർഷകരെയും അനുസ്മരിക്കുന്നതിനായി ഒരു പ്രത്യേക ദിനം എന്ന ആശയം ഉടലെടുക്കുന്നത്.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ചെറുകിട കർഷകർക്ക്, പ്രത്യേകിച്ച് ആഫ്രിക്ക, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിൽ പരുത്തി ഒരു നിർണ്ണായക നാണ്യവിളയാണ്. പല വികസ്വര രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയിൽ പ്രധാന സംഭാവനയാണ് പരുത്തിക്കൃഷി പകരുന്നത്. അതിനാൽത്തന്നെ ഈ ദിനം ലോക വ്യവസായമേഖലയിൽ പ്രധാനപ്പെട്ടതാണ്.

Latest News