Thursday, December 12, 2024

ലൈംഗിക തൊഴിലാളികൾക്ക് പ്രസവാവധിയും പെൻഷനും: ലോകത്തിലെ ആദ്യനിയമം കൊണ്ടുവന്ന് ബെൽജിയം

ലൈംഗിക തൊഴിലാളികൾക്ക് ഔദ്യോഗിക തൊഴിൽ കരാറുകൾ, ആരോഗ്യ ഇൻഷുറൻസ്, പെൻഷനുകൾ, പ്രസവാവധി, അസുഖദിനങ്ങൾ എന്നിവയ്ക്ക് അർഹതയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് ബെൽജിയത്തിൽ നിയമം പ്രാബല്യത്തിൽ വരുന്നു. വിവിധ കണക്കുകൾപ്രകാരം ലോകത്തിൽ ആദ്യമായാണ് ഒരു രാജ്യം ഇപ്രകാരമൊരു നിയമം കൊണ്ടുവരുന്നത്.

“ഞങ്ങളും മനുഷ്യരായി തുടരുന്നു. അല്ലെങ്കിൽ ഞങ്ങളെ അങ്ങനെ കണക്കാക്കുന്നു എന്നതിനുള്ള ഒരു ഉറപ്പുകൂടിയാണിത്” എന്ന് ഇവിടുത്തെ തൊഴിലാളികൾ വെളിപ്പെടുത്തുന്നു. ലോകമെമ്പാടും പതിനായിരക്കണക്കിന് ലൈംഗിക തൊഴിലാളികളുണ്ട്. 2022 ൽ ബെൽജിയത്തിൽ ലൈംഗിക തൊഴിൽ ക്രിമിനൽ കുറ്റമല്ലാതാക്കുകയും ജർമനി, ഗ്രീസ്, നെതർലാന്റ്സ്, തുർക്കി എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിയമവിധേയമാക്കുകയും ചെയ്തു. എന്നാൽ ഈ തൊഴിൽമേഖലയിൽ അവകാശങ്ങളും കരാറുകളും സ്ഥാപിക്കുന്നത് ആഗോളതലത്തിൽ ആദ്യമാണ്.

“ഇത് സമൂലമാണ്. ലോകത്ത് ഇതുവരെ നമ്മൾ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും മികച്ച നടപടിയാണിത്” – ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ ഗവേഷകനായ എറിൻ കിൽബ്രൈഡ് പറയുന്നു. ഈ വ്യാപാരം മനുഷ്യക്കടത്ത്, ചൂഷണം, ദുരുപയോഗം എന്നിവയ്ക്കു  കാരണമാകുന്നുവെന്നും അത് ഈ നിയമം തടയില്ലെന്നും വിമർശകർ പറയുന്നു.

“എല്ലായ്‌പ്പോഴും അക്രമാസക്തമായ ഒരു തൊഴിലിനെ അത് സാധാരണനിലയിലാക്കുന്നതിനാൽ ഈ നിയമം അപകടകരമാണ്” – ബെൽജിയത്തിലെ തെരുവുകളിലെ ലൈംഗിക തൊഴിലാളികളെ സഹായിക്കുന്ന എൻ. ജി. ഒ. ആയ ഇസാലയിലെ സന്നദ്ധപ്രവർത്തകയായ ജൂലിയ ക്രൂമിയർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News