യുവാക്കളില്‍ കേള്‍വിക്കുറവുള്ളവരുടെ എണ്ണം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഇഎന്‍ടി ഡോക്ടര്‍മാരുടെ അനൗദ്യോഗിക കണക്കെടുപ്പു പ്രകാരം 5 വര്‍ഷത്തിനുള്ളില്‍ കേള്‍വിക്കുറവുള്ളവരുടെ എണ്ണത്തില്‍ 25 ശതമാനത്തോളം വര്‍ധനയുണ്ട്. 60 വയസ്സിനു താഴെയുള്ളവരാണ് ഇതില്‍ കൂടുതല്‍.
എന്നാല്‍ ഞെട്ടിപ്പിക്കുന്ന വസ്തുത എന്താണെന്നാല്‍ ഹെഡ്സെറ്റുകളാണ് ചെറുപ്പക്കാരുടെ കേള്‍വി കുറയ്ക്കുന്ന പ്രധാന വില്ലന്‍ എന്നാണ് ലോകാരോഗ്യ സംഘടനാ പറയുന്നത്. ഹെഡ്സെറ്റിന്റെ ശബ്ദതോതിന്റെ 60% മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ പാരിസ്ഥിതിക സാഹചര്യത്തില്‍ അത് 50% മാത്രമേ ആകാവൂ എന്നാണ് ഡോക്ടര്‍ സുല്‍ഫി എന്‍.നൂഹു പറയുന്നത്. എന്നാല്‍ കേരളത്തിലെ യുവാക്കളില്‍ ഭൂരിഭാഗവും 75% ശബ്ദത്തിലാണ് ഹെഡ്സെറ്റ് ഉപയോഗിക്കുന്നത്.
ഹെഡ്സെറ്റ് ഉപയോഗം അധികരിക്കുമ്പോള്‍ ചെവിയിലെ ഞരമ്പുകള്‍ക്കു കേടുപാടു സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. ഇങ്ങനെ നഷ്ടമാകുന്ന കേള്‍വിശക്തിയെ ചികിത്സയിലൂടെ തിരിച്ചു പിടിക്കാനാവില്ല എന്നതാണ് സങ്കടകരമായ അവസ്ഥ.