യുഎഇയുടെ പുതിയ പ്രസിഡന്റായി അബുദാബി കിരീടവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനെ തെരഞ്ഞെടുത്തു. യുഎഇ സുപ്രീം കൗണ്‍സിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റാണ് മുഹമ്മദ് ബിന്‍ സയീദ്. അന്തരിച്ച ഷെയ്ഖ് ഖലീഫ ബിന്‍ സയീദിന്റെ സഹോദരനുമാണ് അദ്ദേഹം.
രോഗബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്ന ഷെയ്ഖ് ഖലീഫയുടെ അന്ത്യം വെള്ളിയാഴ്ചയായിരുന്നു. ഷെയ്ഖ് ഖലീഫ ബിന്‍ സയിദിന്റെ നിര്യാണത്തില്‍ ലോകനേതാക്കളുടെ അനുശോചനപ്രവാഹം തുടരുകയാണ്.