രാജ്യത്തെ ഉദ്യോഗാര്‍ഥികള്‍ക്ക് വലിയ ആശ്വാസം പകരുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരുന്ന 18 മാസത്തിനുള്ളില്‍ അതായത് ഒന്നര വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഒഴിവുള്ള പത്ത് ലക്ഷം പോസ്റ്റുകളിലേക്കും ആളുകളെ എടുക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
രാജ്യത്ത് തൊഴിലില്ലായ്മ വല്ലാതെ വര്‍ധിച്ചിരിക്കുന്നുവെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനൊരു മറുപടി കൂടി ആയിട്ടാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ചുവട് വെക്കുന്നത്. ”കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റുകളിലും മന്ത്രാലയങ്ങളിലും ഉള്ള ജോലി ഒഴിവുകളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിലയിരുത്തല്‍ നടത്തിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി പത്ത് ലക്ഷത്തോളം ഒഴിവുകളുണ്ടെന്ന് കണ്ടെത്തുകയും അത് നികത്താന്‍ സത്വര നടപടികള്‍ ഉണ്ടാവണമെന്നും വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ പേജില്‍ അറിയിച്ചിട്ടുണ്ട്. ഒന്നര വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം പേര്‍ക്കാണ് കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി ലഭിക്കാന്‍ പോവുന്നത്,” പ്രധാനമന്ത്രിയുടെ ഓഫീസ് തിങ്കളാഴ്ച ട്വീറ്റ് ചെയ്തു.