Thursday, October 10, 2024

മാൻ കി ബാത്തിനു പത്തുവയസ്: നേട്ടങ്ങൾ പങ്കുവച്ച് നരേന്ദ്ര മോദി

നരേന്ദ്ര മോദി പ്രധാനമന്ത്രി അധികാരമേറ്റതിന് ശേഷം ആരംഭിച്ച പ്രതിമാസ റേഡിയോ പരിപാടി ‘മൻ കി ബാത്ത്’ പത്തു വർഷം പൂർത്തിയാക്കുന്നു. 2014 ഒക്ടോബർ 3നാണ് മൻ കി ബാത്തിന്റെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്തത്. ഇതുവരെ 114 എപ്പിസോഡുകളാണ് സംപ്രേക്ഷണം ചെയ്തിട്ടുള്ളത്.

ആകാശവാണി, ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ, ന്യൂസ് ഓൺ എയർ ആപ്, യുട്യൂബ് ആപ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് മാൻ കി ബാത്ത് സംപ്രേക്ഷണം ചെയ്തു വന്നിരുന്നത്. “പത്ത് വർഷത്തിനിടെ മൻ കി ബാത്ത് പരിപാടിയുടെ ജനപ്രീതി ഗണ്യമായി വർധിച്ചു. മൻ കി ബാത്തിന്റെ കോടിക്കണക്കിന് ശ്രോതാക്കൾ ഈ യാത്രയിൽ ഞങ്ങളുടെ കൂട്ടാളികളായി. അവരുടെ പിന്തുണ എനിക്ക് തുടർന്നും ലഭിക്കും” മോദി പറഞ്ഞു.

പത്തുവർഷത്തിനിടെ മാൻ കി ബാത്തിലൂടെ നിരവധി നേട്ടങ്ങൾ രാഷ്ട്രത്തിനു സമർപ്പിക്കാൻ കഴിഞ്ഞതായി പ്രധാന മന്ത്രി അഭിമാനിച്ചു. തുടർന്ന് ഇത്തരത്തിലുള്ള നേട്ടങ്ങൾ പ്രതീക്ഷിക്കാം എന്ന് പറഞ്ഞ അദ്ദേഹം യുവാക്കളോട് രാഷ്ട്രീയത്തിൽ ഇറങ്ങാനും ആഹ്വാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News