ജമ്മു കശ്മീരില്‍ ഈ വര്‍ഷം ഇതുവരെ 118 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന. ഇതില്‍ 32 പേര് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഭീകരരാണ്. 77 പേര് പാകിസ്ഥാന് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇ ത്വയ്യിബ പ്രവര്‍ത്തകരാണ്. 26 പേര് ജെയ്ഷേ ഇ മുഹമ്മദ് പ്രവര്‍ത്തകരാണ്. 2021 ല്‍ ആകെ 55 ഭീകരരെയാണ് വധിച്ചതെന്നും കശ്മീര്‍ ഐജിപി വിജയ് കുമാര്‍ അറിയിച്ചു.
ജമ്മു കശ്മീരില്‍ മൂന്നിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ ഇന്നലെ മാത്രം ഏഴ് ഭീകരരെയാണ് വധിച്ചത്. പുല്‍വാമ, കുല്‍ഗാം, കുപ്വാര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
കുപ്വാരയില് ലോബാബ് മേഖലയില്‍ ഭീകരര്‍ ഒളിച്ചിരുന്ന സ്ഥലത്ത് പോലീസും സൈന്യവും ചേര്‍ന്ന് സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് നാല് ഭീകരരെ വധിച്ചത്. ഇതില്‍ ഒരാള്‍ പാകിസ്ഥാന് സ്വദേശിയായ ലഷ്കര്‍ ഇ ത്വയ്ബ പ്രവര്‍ത്തകനാണ്. കുല്‍ഗാമിലെ ഏറ്റുമുട്ടലില്‍ രണ്ടും പുല്‍വാമയില്‍ ഒരു ഭീകരനെയുമാണ് വധിച്ചത്.