യുക്രൈന്‍-റഷ്യ യുദ്ധം ഇന്ന് 120 ാം ദിവസത്തിലേക്കു കടക്കുമ്പോള്‍ കിഴക്കന്‍ യുക്രൈനില്‍ കൂടുതല്‍ ഗ്രാമങ്ങള്‍ കീഴടക്കി റഷ്യയുടെ മുന്നേറ്റം. ലുഹാന്‍സ്‌ക് മേഖലയിലെ ലിസിചാന്‍സ്‌കിനും സീവിയെറോഡോണെറ്റ്‌സ്‌കിനും സമീപത്തെ ജനവാസകേന്ദ്രങ്ങളെല്ലാം റഷ്യന്‍ സേന പിടിച്ചു.
ലുഹാന്‍സ്‌ക് ഉള്‍പ്പെട്ട ഡോണ്‍ബാസ് മേഖലയിലേക്ക് കൂടുതല്‍ സേനയെ വിന്യസിക്കാന്‍ റഷ്യ തയാറെടുക്കുന്നതായി കണക്കുകള്‍ ചൂണ്ടിക്കാട്ടി യുകെ പ്രതിരോധമന്ത്രാലയം പറയുന്നു.
ഇതിനിടെ റഷ്യയിലെ ആയുധസംഭരണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 4 പേര്‍ മരിച്ചു. ഇവിടെ സൂക്ഷിച്ചിരുന്ന ഷെല്ലുകളിലൊന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
യുദ്ധം മൂലം യുക്രൈന്‍ വിട്ട അഭയാര്‍ത്ഥികളുടെ എണ്ണം 77 ലക്ഷം കടന്നു. പോളണ്ടില്‍ മാത്രം 40 ലക്ഷത്തിലേറെപ്പേര്‍ അഭയം തേടി. 12 ലക്ഷം പേര്‍ റഷ്യയിലേക്കു പോയി. രാജ്യംവിട്ട അഭയാര്‍ത്ഥികളിലേറെും സ്ത്രീകളും കുട്ടികളുമാണ്.