Monday, November 25, 2024

ഇന്ത്യയിൽ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 121 കോവിഡ് കേസുകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 201 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് വീടുകളിലും ആശുപത്രികളിലും ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3397 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവകെ 4.46 കോടി പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

5,30,891 പേർ വൈറസ് ബാധിച്ചു മരിച്ചു. 97 കോടി ടെസ്റ്റുകളാണ് ഇതുവരെ ഇന്ത്യയിലുടനീളം നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36, 315 ടെസ്റ്റുകൾ നടന്നു. 98.8% രോഗമുക്തി നിരക്ക്. രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

വരാനിരിക്കുന്ന ഉത്സവങ്ങളും പുതുവത്സര ആഘോഷങ്ങളും കണക്കിലെടുത്ത് ‘ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്, വാക്സിനേഷൻ’ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ, മാസ്‌ക് ധരിക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാനും നിർദ്ദേശമുണ്ട്.

Latest News