Saturday, November 23, 2024

ഉഗാണ്ടയിലെ അഭയാർഥിക്യാമ്പിൽ മിന്നലേറ്റ് 13 കുട്ടികൾ മരിച്ചു

ഉഗാണ്ടയിലെ ഒരു അഭയാർഥിക്യാമ്പിൽ ഇടിമിന്നലേറ്റ് 13 കുട്ടികളും മുതിർന്ന ഒരാളും കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം പള്ളിയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് ഇവർക്ക് ഇടിമിന്നലേറ്റത്. 34 പേർക്ക് പരിക്കേറ്റു.

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള പലബെക്ക് അഭയാർഥി സെറ്റിൽമെന്റിലാണ് സംഭവം. ശനിയാഴ്ച കൊല്ലപ്പെട്ട മുതിർന്നയാൾക്ക് 21 വയസ്സുണ്ടെന്ന് ഉഗാണ്ട പൊലീസിന്റെ വക്താവ് കിറ്റുമ റൂസോക്ക് ബി. ബി. സി. ന്യൂസിനു നൽകിയ വിവരണത്തിൽ പറഞ്ഞു.

യു. എന്നിന്റെ അഭയാർഥി ഏജൻസിയുടെ കണക്കനുസരിച്ച്, പാലബെക്ക് അഭയാർഥിക്യാമ്പിൽ 80,000-ലധികം അഭയാർഥികൾ താമസിച്ചുവരുന്നു. അതിൽ ഭൂരിഭാഗവും അയൽരാജ്യമായ ദക്ഷിണ സുഡാനിൽ നിന്നുള്ളവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News