കിഴക്കന്‍ സുഡാനില്‍ അണക്കെട്ട് തകര്‍ന്ന് 132 മരണം, ഇരുന്നൂറിലധികം ആളുകളെ കാണാതായി. കിഴക്കന്‍ സുഡാനില്‍ ചെങ്കടലിന്റ സമീപത്ത് പോര്‍ട്ട് സുഡാനില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ വടക്ക് മാറിയുള്ള അര്‍ബാത്ത് അണക്കെട്ടാണ് തകര്‍ന്നത്. 20 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ഈ പ്രദേശങ്ങളില്‍ ഓഗസ്റ്റ് 25 മുതല്‍ കനത്ത ലഭിച്ചിരുന്നു. ഇതാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയരാന്‍ കാരണമായത്. അണകെട്ട് തകര്‍ന്നതോടെ ചെളി നിറഞ്ഞ ഗ്രാമ പ്രദേശങ്ങളില്‍ ക്ഷുദ്ര ജീവികളുടെ ശല്യവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പോര്‍ട്ട് സുഡാനില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന അണക്കെട്ടിന് 25 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലസംഭരണ ശേഷിയുണ്ടായിരുന്നു. നഗരത്തിലെ പ്രധാന ജലസ്രോതസ്സായിരുന്നു ഇത്. അപകടത്തിന്റെ വ്യാപ്തി ഇനിയും വെളിവായിട്ടില്ല. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഭ്യന്തരയുദ്ധത്തെ അഭിമുഖീകരിക്കുന്ന സുഡാനില്‍ പേമാരിയും തുടര്‍ന്നുള്ള വെള്ളപ്പൊക്കവും അണക്കെട്ടു തകര്‍ച്ചയും ഉള്‍പ്പെടയുള്ള പ്രകൃതിദുരന്തങ്ങളും കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
പതിനായിരക്കണക്കിന് ആളുകളെ അവരുടെ വീടുകളില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. മഴക്കെടുതിയില്‍12,420 വീടുകള്‍ പൂര്‍ണമായും 11,472 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി സര്‍ക്കാര്‍ അറിയിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 13 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും കാണാതായ 210 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്ന പ്രാദേശിക സന്നദ്ധപ്രവര്‍ത്തകര്‍ എഎഫ്പിയോട് പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ 20 ഗ്രാമങ്ങളെ പൂര്‍ണ്ണമായും ഒലിച്ചുപോയി, മറ്റ് 50 ഗ്രാമങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി അവര്‍ റിപ്പോര്‍ട്ട് ചെയ്തു.