Friday, January 31, 2025

സെർബിയയിൽ റെയിൽവേ സ്റ്റേഷന്റെ മേൽക്കൂര തകർന്ന് 14 പേർക്ക് ദാരുണാന്ത്യം

വടക്കൻ സെർബിയയിലെ റെയിൽവേ സ്റ്റേഷനിലെ കോൺക്രീറ്റ് മേൽക്കൂര തകർന്നുവീണ് 14 പേർക്ക് ദാരുണാന്ത്യം. സെർബിയയിലെ രണ്ടാമത്തെ വലിയ നഗരമായ നോവി സാഡിലെ സ്റ്റേഷനിലെ മേൽക്കൂരയാണ് പ്രാദേശികസമയം ഉച്ചയോടെ തകർന്നത്.

അപകടത്തിൽ പരിക്കേറ്റ മൂന്നുപേർ ആശുപത്രിയിലാണ്. തകർന്ന് ഏതാനും മണിക്കൂറുകൾക്കുശേഷം അവശിഷ്ടങ്ങൾക്കടിയിൽനിന്ന് ജീവനോടെ രണ്ടു സ്ത്രീകളെ രക്ഷാപ്രവർത്തകർ രക്ഷിച്ചിരുന്നു. മരിച്ചവരിൽ അഞ്ചുപേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 80 ഓളം രക്ഷാപ്രവർത്തകർ തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

2021 ൽ റെയിൽവേ സ്റ്റേഷൻ കെട്ടിടം നവീകരിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനമറിയിച്ച സെർബിയൻ പ്രസിഡന്റ് അലക്‌സാണ്ടർ വുസിക്, അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. അപകടത്തെ തുടർന്ന് ശനിയാഴ്ച സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

Latest News