Monday, November 25, 2024

കര്‍ണാടകയിലും മഹാരാഷ്ട്രയിലും NIA റെയ്ഡ്; നിരോധിത ഭീകര സംഘടനയുമായി ബന്ധമുള്ള 15 പേര്‍ പിടിയില്‍

മഹാരാഷ്ട്ര, കര്‍ണാടക എന്നീ രണ്ട് സംസ്ഥാനങ്ങളിലായി 44 ഇടങ്ങളില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ 15 പേര്‍ അറസ്റ്റില്‍. നിരോധിത ഭീകര സംഘടനയുമായി ബന്ധമുള്ളവരാണ് പിടിയിലായത്. രാജ്യവ്യാപകമായി ഭീകരാക്രമണത്തിന് ഐ.എസ്. പദ്ധതിയിടുന്നുവെന്ന വിവരത്തിന്റെ പശ്ചാത്തലത്തിലാണ് എന്‍.ഐ.എ വ്യാപക റെയ്ഡ് നടത്തിയത്.

റെയ്ഡില്‍ കണക്കില്‍പ്പെടാത്ത പണവും ആയുധങ്ങളും ഡിജിറ്റല്‍ രേഖകളും കണ്ടെടുത്തു. പിടിച്ചെടുത്തവയുടെ കൂട്ടത്തില്‍ ഹമാസിന്റെ 51 പതാകയും കണ്ടെത്തി. പദ്ഘ-ബോരിവാലി കേന്ദ്രീകരിച്ചായിരുന്നു ഐഎസ് ബന്ധമുള്ള പ്രതികള്‍ പ്രവര്‍ത്തിച്ചിരുന്നത്.

രാജ്യത്തിന്റെ സമാധാനവും സാമുദായിക സൗഹാര്‍ദവും തകര്‍ക്കാന്‍ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ പറഞ്ഞു. മഹാരാഷ്ട്ര പോലീസിന്റെയും എടിഎസിന്റെയും സഹായത്തോടെയായിരുന്നു എന്‍ഐഎ പരിശോധന നടത്തിയത്. താനെയിലെ 9 ഇടങ്ങള്‍, പുണെയിലെ രണ്ട് ഇടങ്ങള്‍, താനെ റൂറല്‍ 31 ഇടങ്ങള്‍ എന്നിങ്ങനെയും ബെംഗളൂരുവില്‍ ഒരിടത്തുമാണ് എന്‍.ഐ.എയുടെ റെയ്ഡ് നടന്നത്. ശനിയാഴ്ച രാവിലെയോടെയാണ് റെയ്ഡ് ആരംഭിച്ചത്.

 

Latest News