Sunday, November 24, 2024

അഫ്ഗാനിസ്ഥാനിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത് പതിനഞ്ച് ലക്ഷം പെൺകുട്ടികൾക്ക്

കഴിഞ്ഞ മൂന്ന് വർഷങ്ങളായി, അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് സെക്കണ്ടറി സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതിനെ അപലപിച്ച് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. സെപ്റ്റംബർ 19 വ്യാഴാഴ്ച, സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ച സന്ദേശത്തിലൂടെയാണ് പെൺകുട്ടികൾക്കുനേരെയുള്ള ഈ വിവേചനത്തെ യൂണിസെഫ് അപലപിച്ചത്.

താലിബാൻ ഭരണകൂടം രാജ്യത്ത് പെൺകുട്ടികൾക്ക് സെക്കണ്ടറി സ്കൂൾവിദ്യാഭ്യാസത്തിനുള്ള സാധ്യതകൾ നിഷേധിക്കുകയായിരുന്നു. ഇതുവഴി ഏതാണ്ട് പതിനഞ്ച് ലക്ഷം പെൺകുട്ടികൾക്കാണ് ഉന്നതവിദ്യാഭ്യാസസാധ്യതകൾ നഷ്ടമായത്. വിദ്യാഭ്യാസം വഴി തങ്ങളുടെ കഴിവുകൾ പൂർണ്ണമായും വളർത്തിയെടുക്കാനുള്ള അവസരമാണ് പെൺകുട്ടികൾക്ക് നിഷേധിക്കപ്പെട്ടതെന്ന് ശിശുക്ഷേമനിധി വെളിപ്പെടുത്തി.

ഇതുപോലെ പെൺകുട്ടികൾക്ക് അവരുടെ അവകാശങ്ങൾ നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്നും, വിദ്യാസമ്പന്നകളായ പെൺകുട്ടികളിലൂടെ സമൂഹത്തിന് ലഭ്യമാകുമായിരുന്ന നന്മകൾ നിഷേധിക്കപ്പെടരുതെന്നും യൂണിസെഫ് ആഹ്വാനം ചെയ്തു.

Latest News