Monday, January 20, 2025

യുക്രൈനിൽ യുദ്ധം തകർത്തത് 1500 ൽപരം സ്‌കൂളുകളും 700 ൽപരം ആരോഗ്യപരിപാലന കേന്ദ്രങ്ങളും: യൂണിസെഫ്

2022 ൽ റഷ്യ – യുക്രൈൻ യുദ്ധം ആരംഭിച്ചതിനെത്തുടർന്ന് യുക്രൈനിൽ 1548 വിദ്യാഭ്യാസ കേന്ദ്രങ്ങളും 712 ആരോഗ്യപരിപാലന കേന്ദ്രങ്ങളുമെങ്കിലും ഭാഗികമായോ, പൂർണ്ണമായോ തകർക്കപ്പെട്ടുവെന്ന് റിപ്പോർട്ട്. യൂണിസെഫ് പുറത്തുവിട്ട കണക്കുകളിലാണ് ഈ വെളിപ്പെടുത്തൽ.

ഇപ്പോഴും തുടരുന്ന യുദ്ധവും സംഘർഷങ്ങളും വിദ്യാഭ്യാസം നേടാനും ആരോഗ്യപരിപാലന സഹായം ലഭിക്കാനുമുള്ള കുട്ടികളുടെ അവകാശങ്ങളെ ഹനിക്കുകയാണെന്ന് ശിശുക്ഷേമനിധി കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യപരിപാലന കേന്ദ്രങ്ങളും യുദ്ധമുഖത്ത് ആക്രമിക്കപ്പെടാൻ പാടില്ലാത്തതാണ്. സാമൂഹ്യമാധ്യമമായ എക്‌സിൽ ജനുവരി ഒന്നിന് കുറിച്ച സന്ദേശത്തിലൂടെയാണ് യുക്രൈൻ കടന്നുപോകുന്ന ദുരിതാവസ്ഥയെക്കുറിച്ച് യൂണിസെഫ് പരാമർശിച്ചത്.

ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വിവിധ പ്രഭാഷണങ്ങളിൽ, യുക്രൈൻ ജനത കടന്നുപോകുന്ന ദുരിതങ്ങളെക്കുറിച്ച് ഫ്രാൻസിസ് പാപ്പയും പരാമർശിച്ചിരുന്നു. യുക്രൈൻ ജനതയ്ക്കായി പ്രാർഥിക്കാൻ പാപ്പ ഏവരെയും ക്ഷണിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News