Tuesday, January 21, 2025

1600 ദരിദ്രർ വി. ഐ. പി. അതിഥികളായി എത്തിയ റോമിലെ ‘ബെർണാദീത്താ ഡി ലൂർദ്’ സംഗീതപരിപാടി

ലൂർദ് മാതാവിന്റെ ദർശനം ലഭിച്ച വി. ബെർണദീത്തായുടെ കഥ പറയുന്ന സംഗീതപരിപാടിയിൽ വി. ഐ. പി. വിഭാഗത്തിൽ അതിഥികളായെത്തിയത്  ദരിദ്രരരായ 1600 പേരാണ്. ജനുവരി 14 ന് നടത്തപ്പെട്ട ഈ സംഗീതപരിപാടിയിൽ, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിൽനിന്നുള്ള 1600 ആളുകൾക്കായി പ്രിവ്യൂ നീക്കിവച്ചിരുന്നു.

ഡെല്ല കോൺസിലിയസിയോണിൽ സ്ഥിതിചെയ്യുന്ന വലിയ ഓഡിറ്റോറിയത്തിൽ പരിപാടി ആസ്വദിക്കാൻ ആയിരത്തിലധികംവരുന്ന ദരിദ്രരെയും അഭയാർഥികളെയും കർദിനാൾ കോൺറാഡ് ക്രജ്‌വെസ്‌കിയുടെ നേതൃത്വത്തിലുള്ള അപ്പോസ്‌തോലിക് അൽമോണേഴ്‌സ് ഓഫീസ് ക്ഷണിച്ചു. സംഗീതപരിപാടിയുടെ അവസാനത്തിൽ, കൽക്കട്ടയിലെ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം ഓരോ അതിഥിക്കും ഭക്ഷണപ്പൊതി നൽകി.

“സുവിശേഷത്തിൽപോലും ദരിദ്രർക്കാണ് മുൻഗണന നൽകുന്നത്. അതിനാൽ മുൻകൂറായി ദരിദ്രർക്ക് ഒരു അവസരം നൽകുമെന്ന് കരുതുന്നത് വളരെ സന്തോഷകരമാണ്” – കർദിനാൾ ക്രാജെവ്സ്കി പറഞ്ഞു. ഇറ്റലിയിലെ മ്യൂസിക്കൽ പ്രൊഡക്ഷൻ ഡയറക്ടർ ഫാത്തിമ ലുക്കാറിനിയാണ് റോമിലെ പാവപ്പെട്ടവർക്കു വേണ്ടി ഈ സംഗീതപരിപാടി അവതരിപ്പിക്കാനുള്ള ആഗ്രഹം അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News