2022- ൽ ലോകത്താകമാനമായി കൊല്ലപ്പെട്ട കത്തോലിക്കാ മിഷനറിമാരുടെ ലിസ്റ്റ് ഡിസംബർ 30- ന് വത്തിക്കാൻ പ്രസിദ്ധീകരിച്ചു. വത്തിക്കാൻ ഏജൻസിയായ ഫിദെസിന്റെ കണക്കനുസരിച്ച്, ഈ വർഷം ലോകമെമ്പാടും 18 കത്തോലിക്കാ മിഷനറിമാരാണ് കൊല്ലപ്പെട്ടത്.
ഇവരിൽ 12 പേർ വൈദികരും മൂന്ന് സന്യാസിനിമാരും ഒരു സന്യാസ വൈദികനും ഒരു സെമിനാരിക്കാരനും ഒരു അത്മായ വിശ്വാസിയും ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത് ആഫ്രിക്കയിലാണ്. അവിടെ ഒമ്പത് മിഷനറിമാർ ആഫ്രിക്കയിൽ കൊല്ലപ്പെട്ടു; ഏഴ് വൈദികരും രണ്ട് സന്യാസിനിമാരും. ലാറ്റിനമേരിക്കയിൽ എട്ട് മിഷനറിമാരാണ് കൊല്ലപ്പെട്ടത്. നാല് പുരോഹിതന്മാർ, ഒരു സന്യാസ വൈദികൻ, ഒരു സന്യാസിനി, ഒരു സെമിനാരിക്കാരൻ, ഒരു അത്മായ വിശ്വാസി എന്നിവരാണ് അവർ.
ഏഷ്യയിൽ ഒരു പുരോഹിതൻ കൊല്ലപ്പെട്ടു. കൂടാതെ, 2001- നും 2021- നും ഇടയിൽ കൊല്ലപ്പെട്ട മിഷനറിമാരുടെ ആകെ എണ്ണം 526 ആണെന്ന് ഫിദെസ് റിപ്പോർട്ട് ചെയ്തു.