Tuesday, January 21, 2025

ബെർലിനിലെ പഴക്കം ചെന്ന സ്ക്വയറിനടിയിൽ നിന്ന് 188 തിരുശേഷിപ്പുകൾ കണ്ടെത്തി

ബെർലിനിലെ പഴക്കം ചെന്ന മോൾകെൻമാർക്ക് സ്ക്വയറിനടിയിൽ നിന്ന് 188 തിരുശേഷിപ്പുകൾ കണ്ടെത്തി. വിശുദ്ധരുടെ അസ്ഥികൾ ഉൾപ്പെടുന്ന ഭാഗങ്ങളും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു. ഒരുകാലത്ത് വ്യാപാരം കൊണ്ട് തിരക്കേറിയ ചരിത്ര സ്ക്വയർ ആയിരുന്നു ഇത്.

9200 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള മോൾകെൻമാർക്ക് ഇപ്പോൾ ബെർലിനിലെ ഒരു പ്രധാന ട്രാഫിക് ഹബ്ബായി പ്രവർത്തിക്കുന്നു. ബെർലിൻ സ്റ്റേറ്റ് സ്മാരക ഓഫീസിന്റെ സമീപകാല ഉത്ഖനനങ്ങളിൽ പുരാവസ്തു ഗവേഷകർ 14, 15 നൂറ്റാണ്ടുകളിലെ വിശുദ്ധ വസ്തുക്കൾ കണ്ടെത്തി. വി.കാതറിന്റെ, 11 സെന്റീമീറ്റർ ഉയരമുള്ള, കേടുകൂടാതെയുള്ള കളിമൺരൂപവും വിശ്വാസത്തിന്റെ പ്രതീകങ്ങളായ പല രൂപങ്ങളും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു.

“ഇത്തരം പുരാവസ്തുക്കൾ ഈ പ്രദേശത്തെ അപൂർവമായ കണ്ടെത്തലുകളാണെന്നും മധ്യകാലഘട്ടത്തിലെ അവസാനത്തിൽ ബെർലിനിലെ ആത്മീയജീവിതത്തെക്കുറിച്ച് അമൂല്യമായ ഉൾക്കാഴ്ചകൾ നൽകുന്നു” – ബെർലിൻ കൺസർവേഷൻ ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. സെബാസ്റ്റ്യൻ ഹെബറിൻ വിശദീകരിക്കുന്നു. ചരിത്രകാരന്മാരെയും പുരാവസ്തുഗവേഷകരെയും ഒരുപോലെ ആകർഷിച്ചുകൊണ്ട്, ഏകദേശം എട്ട് സെന്റീമീറ്റർ ഉയരമുള്ള രൂപങ്ങളിൽ നാലെണ്ണം ഡിസംബർ 16 ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News