ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 196 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.56 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.16 ശതമാനവുമായി ഉയർന്നിട്ടുണ്ട്.
ഒരു ഇടവേളക്കു ശേഷം കോവിഡ് കേസുകൾ ഉയരുന്നത് വലിയ വെല്ലുവിളിയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾപ്രകാരം
രാജ്യത്ത് സജീവ കേസുകള്‍ 3,428 ആയി ഉയര്‍ന്നതായാണ് വ്യക്തമാകുന്നത്. മരണനിരക്ക് 1.19 ശതമാനവും ആയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 35,173 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. അതേസമയം വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൊൽക്കത്ത വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ദുബായ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നും വന്നവർക്ക് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ചയാണ് ഇവർ നാട്ടിലെത്തിയത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സാമ്പിളുകൾ ജനിതക പരിശോധനക്കായി അയച്ചു.