ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ചെനാബ് ആര്‍ച്ച് ബ്രിഡ്ജിലൂടെ ട്രെയിന്‍ ഓടി. സങ്കല്‍ദാന്‍-റിയാസി ട്രെയിന്‍ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നല്ലൊരു ശതമാനം പൂര്‍ത്തിയായതായും അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ചെനാബ് നദിക്ക് കുറുകെയാണ് ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി കശ്മീര്‍ താഴ്വരയെ ബന്ധിപ്പിക്കുന്ന പാലമാണിത്.
ചെനാബ് പാലത്തിന് പാരീസിലെ ഈഫല്‍ ടവറിനെക്കാള്‍ 35 മീറ്ററിലധികം ഉയരമുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. 28,000 കോടി രൂപയോളമാണ് പാലം നിര്‍മ്മാണത്തിനായി ചെലവഴിച്ചത്. അതിശക്തമായ ഭൂകമ്പങ്ങളെ അതിജീവിക്കാനുള്ള സംവിധാനങ്ങളും പാലത്തില്‍ ഒരുക്കിയിട്ടുണ്ട്. ഉധംപൂര്‍ ശ്രീനഗര്‍ ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ കീഴില്‍ മുംബൈ ആസ്ഥാനമായ കമ്പനിയാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ചെനാബ് നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.