2022ല്‍ മാത്രം ഇന്ത്യന്‍ പൗരത്വം വേണ്ടെന്ന് വെച്ചത് 2,25,620 ആളുകളെന്ന് കേന്ദ്ര സര്‍ക്കാര്‍. 2011 മുതല്‍ 2022 വരെ 16 ലക്ഷം (1663440) ആളുകളാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ രാജ്യസഭയില്‍ വ്യക്തമാക്കി.
ഇക്കാലയളവില്‍ 2022ലാണ് ഏറ്റവും കൂടുതല്‍ പേര് ഇന്ത്യന്‍ പൗരത്വം വേണ്ടെന്ന് വെച്ചത്. ഏറ്റവും കുറവ് 2020 ലും. 2020ല്‍ 85256 പേരും 2021ല്‍ 163370 പേരും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. 62250 പേരുടെ വര്‍ദ്ധനവാണ് തൊട്ടുമുമ്പുള്ള വര്ഷത്തിനേക്കാള് ഉണ്ടായിരിക്കുന്നത്.
ഇന്ത്യക്കാര്‍ പൗരത്വം നേടിയ 135 രാജ്യങ്ങളുടെ പട്ടികയും കേന്ദ്ര മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി. പൗരത്വവുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യത്തിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അഞ്ച് ഇന്ത്യന്‍ പൗരന്മാര് യുഎഇ പൗരത്വം നേടിയതായും മന്ത്രി അറിയിച്ചു.