Tuesday, November 26, 2024

‘യുദ്ധത്തില്‍ 20,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു’ – യുഎസ്

യുക്രൈന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെ കണക്കുകള്‍ പുറത്തുവിട്ട് യുഎസ്. 2022 ഡിസംബര്‍ മുതലുള്ള കണക്കുകളാണ് യുഎസ് പുറത്തുവിട്ടത്. കണക്കുകള്‍ പ്രകാരം ഇതുവരെ 20,000 ലേറെ സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

‘ഒരു ലക്ഷം റഷ്യന്‍ സൈനികര്‍ക്ക് ഗുരുതര പരിക്കുകളുണ്ട്. ഇതു കൂടാതെ 20,000 ത്തില്‍ അധികം സൈനികര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. അതിനാല്‍ റഷ്യയുടെ സൈനിക ബലവും ആയുധ ശേഷിയും ശോഷിച്ചിരിക്കുകയാണ്’ -നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ നയതന്ത്ര ബന്ധങ്ങളുടെ കോർഡിനേറ്ററായ ജോൺ കിർബി വ്യക്തമാക്കി. റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്നറിന്റെ ​സൈന്യത്തിനാണ് ഇതില്‍ കൂടുതല്‍ നഷ്ടം വന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, കിർബിയുടെ അവകാശ വാദങ്ങള്‍ തള്ളിക്കൊണ്ട് വാഗ്നര്‍ ഗ്രൂപ്പ് രംഗത്തെത്തി. ‘തങ്ങളുടെ 94 സൈനികര്‍ക്കു മാത്രമാണ് പരിക്കേറ്റിരിക്കുന്നത്. കിര്‍ബിയുടെ വാദങ്ങള്‍ അസംബന്ധമാണ്’-
വാഗ്നര്‍ ഗ്രൂപ്പ് വ്യക്തമാക്കി.

Latest News